ഹൈക്കമാന്റിന്റെ ഏതു തീരുമാനവും സ്വീകാര്യം ഃ മുഖ്യമന്ത്രി

കേരളത്തിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ്‌ ഹൈക്കമാന്റ്‌ എന്തു തീരുമാനമെടുത്താലും അത്‌ സ്വീകരിക്കാൻ താൻ തയ്യാറാണെന്ന്‌ കോൺഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി അറിയിച്ചതായി ന്യൂഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു. കോൺഗ്രസിനേയും യു.ഡി.എഫിനേയും നന്നാക്കാൻ ഏതു തിരുത്തൽ നടപടിയും ഹൈക്കമാന്റിന്‌ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മറുപുറംഃ- എന്തു ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണ്‌ മാഡം….വേദനിപ്പിക്കരുത്‌, ചോരവരരുത്‌, സ്വസ്ഥത കെടുത്തരുത്‌, മുഖ്യമന്ത്രിസ്ഥാനം കളയരുത്‌ എന്ന്‌ മാത്രമെ പരാതിയുളളൂ… ബാക്കി എന്തുവേണമെങ്കിലും ആയിക്കോ…സസ്‌പെന്റു ചെയ്യാനും തട്ടി പുറത്താക്കാനും അപ്പനും രണ്ടുമക്കളും വടിപോലെ നില്‌ക്കണണ്ടല്ലോ….ഞാനൊരു പാവം പാമരനാം മുഖ്യമന്ത്രി….

Generated from archived content: news1_may26.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here