രവിശങ്കറിന്റെ ധ്യാനം ഇറാഖിനു വേണ്ട

അധിനിവേശ യുദ്ധം തകർത്ത ഇറാഖിൽ യോഗാക്ലാസുകൾ നടത്താനുള്ള ആർട്ട്‌ ഓഫ്‌ ലിവിംഗ്‌ ആചാര്യൻ ശ്രീ ശ്രീരവിശങ്കറിന്റെ നിർദ്ദേശം ഷിയ മതനേതാവ്‌ ബഷീർ ഹുസൈൻ അൽ നജാഫി എതിർത്തു. യോഗയ്‌ക്കുപകരം തയ്യൽ ക്ലാസ്സോ കമ്പ്യൂട്ടർ ക്ലാസ്സോ നടത്താൻ അദ്ദേഹം സഹായിക്കട്ടെയെന്നും മതനേതാവ്‌ പറഞ്ഞു. ഇറാഖി ജനതയ്‌ക്ക്‌ ശ്വസനക്രിയകളും ധ്യാനവും മറ്റും പഠിപ്പിക്കാമെന്ന രവിശങ്കറിന്റെ നിർദ്ദേശത്തെ ഇറാഖി റപസിഡന്റ്‌ നൂറി അൽ-മാലികി സ്വാഗതം ചെയ്തിരുന്നു.

മറുപുറംഃ

എപ്പോഴാണ്‌ വെടിയുണ്ട വന്ന്‌ നെഞ്ചത്ത്‌ കയറുന്നതെന്ന്‌ ഓർത്ത്‌ ശ്വാസം വിടാതെ ജീവിക്കുന്ന ഒരു ജനതയോടാണ്‌ ശ്വസനക്രിയ പഠിപ്പിച്ച്‌ ജീവിതം കലയാക്കാൻ ആചാര്യൻ നോക്കുന്നത്‌. ഒരു നേരത്തെ ഭക്ഷണമോ സമാധാനമായി കിടക്കാൻ ഒരിടമോ ഇല്ലാത്തിടത്ത്‌ മനസ്‌ ശാന്തമാക്കി മലർന്നു കിടക്കാൻ പറയുന്നത്‌ ചെറിയ വട്ടു തന്നെയാണോ? ഇതൊക്കെ ഇന്ത്യക്കാർക്കു പറഞ്ഞിട്ടുള്ളതാണ്‌. വെറും ഇന്ത്യക്കാർക്കല്ല. നാലുനേരം മൂക്കുമുട്ടെ തിന്ന്‌ വേറെ ഒന്നും ചെയ്യാനില്ലെന്ന്‌, ടെൻഷനടിച്ച്‌, എല്ലിൽ കുത്തി നടക്കുന്ന ഇന്ത്യക്കാർക്ക്‌. അവർ സമയമെടുത്ത്‌ ശ്വാസം അകത്തേയ്‌ക്കും പിന്നെയത്‌ പിടിച്ചുവെച്ച്‌ ഒടുവിൽ പുറത്തേയ്‌ക്കും വിട്ട്‌ ദിവസവും രണ്ടുമണിക്കൂർ ചെലവഴിക്കട്ടെ… അമേരിക്കൻ യുദ്ധപ്രഭുക്കൾക്കും ഇറാഖിലെ ജനതയ്‌ക്കും ഒരേ പാത്രത്തിൽ വിളമ്പല്ലേ ഗുരുവേ…

Generated from archived content: news1_may25_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here