കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയ്‌ക്കെതിരെ പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തും എന്ന വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയെ മറികടന്ന് ആന്റണി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടട്ടെ എന്നു തീരുമാനിച്ച സി.പി.എം സെക്രട്ടറി പിണറായി വിജയന്റെ നിലപാടിനെ യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ അഭിനന്ദിച്ചു. ആന്റണിയെപ്പോലെ കരുത്തനായ നേതാവിന്റെ സേവനം കേന്ദ്രത്തിൽ വേണമെന്ന് ബോധ്യപ്പെട്ടതിനാലാവാം സി.പി.എം ഇങ്ങനെ തീരുമാനമെടുത്തതെന്നും തങ്കച്ചൻ പറഞ്ഞു.
മറുപുറംഃ കൊച്ചുകളളൻ, എല്ലാം അറിഞ്ഞിട്ടും ഒരു അഭിനന്ദനം…. കെ.മുരളീധരൻ പിണറായി ആശാന്റെ കാലു പിടിച്ചതുകൊണ്ടാണ് ആന്റണി ഒരു തടസ്സവുമില്ലാതെ അങ്ങു ഡൽഹിയിൽ എത്തിയതെന്ന് ഇവിടെ ഏതു മന്ദബുദ്ധിക്കുപോലുമാണ് അറിയാത്തത്. പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തിയാൽ, ഇന്ദിരാ കോൺഗ്രസിന്റെ ബാക്കിയുളള എം.എൽ.എമാർ ഇരുട്ടത്ത് ചൂട്ടും കത്തിച്ച് തലയിൽ മുണ്ടും ഇട്ട് ഉമ്മന്റെ പടിവാതിൽക്കൽ നിൽക്കുന്നത് കാണാമായിരുന്നു.
ഇത് പിണറായിക്കല്ല, മറിച്ച് സി.പി.എമ്മിൽ തന്റെ വാക്കിന് പുല്ലുവിലപോലും ഇല്ലാത്ത വി.എസ്സിനുതന്നെയാണ്…. അഭിനന്ദനമെന്ന നിലയ്‌ക്കല്ല മറിച്ച്… ഒരു ചെറിയ പാര എന്ന നിലയ്‌ക്ക്… ഒരു തല്ല് സി.പി.എമ്മിൽ ഉടനടി കാണാവുന്നതാണ്.
Generated from archived content: news1_may25.html