മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഒളിപ്പോര് അവസാനിപ്പിച്ച് നേർക്കുനേർ പോരാട്ടം തുടങ്ങിയതോടെ പാർട്ടിയിലെ ഭിന്നിപ്പ് അതിരൂക്ഷമായി. മാധ്യമസിൻഡിക്കേറ്റ് എന്ന് ആരോപണം ഉന്നയിച്ചവർ തന്നെ അതിനെ ഉപയോഗിക്കുന്നുവെന്ന് പിണറായിയെ ഉദ്ദേശിച്ച് വി.എസ് നടത്തിയ പ്രസ്താവനയും അതിനെതിരായി വി.എസ് സഖാക്കൾ പാലിയ്‌ക്കേണ്ട സാമാന്യ മര്യാദ പാലിക്കണമെന്ന് പിണറായിയും തുറന്നടിച്ചതോടെ വിഭാഗീയത ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തി. പാർട്ടി പുറത്താക്കിയ ഷാജഹാന്റെ ഗുരുസ്ഥാനീയർ ഇപ്പോഴും വാർത്തകൾ ചോർത്താൻ പാർട്ടിയിലുണ്ടെന്നും പിണറായി പറഞ്ഞു.
മറുപുറം ഃ
ഇതിലും ഭേദം ഞങ്ങളുടെ നാട്ടിലെ കുമാരനും ഭാര്യയുമാണ്. വൈകുന്നേരം ഒരു കുപ്പി കള്ള് അകത്താക്കിയാൽ മാത്രമേ അവിടെ യുദ്ധം തുടങ്ങൂ… അടിയും തൊഴിയും ഇരുവരും കൃത്യമായി പങ്കിട്ടെടുക്കുമെങ്കിലും നേരം വെളുത്താൽ അവർ ചക്കരയും പീരയുമാണ്. ഇതേതാണ്ട് പൂച്ചയെ പിടിച്ച് പട്ടിയുടെ മുഖത്തിട്ടതുപോലെ. വിപ്ലവം തോക്കിൻ കുഴലിലൂടെയും ജനകീയ ജനാധിപത്യത്തിലൂടെയും എന്നൊക്കെ കേട്ടിട്ടുണ്ട്. വിപ്ലവം സഖാക്കളുടെ തെറിപ്പയറ്റിലൂടെ എന്ന് ആദ്യമായി കേൾക്കുകയാണ്…
Generated from archived content: news1_may24_07.html