സി.പി.എം. തൃശൂർ ജില്ലാ ഘടകത്തിലെ വി.എസ്. പക്ഷക്കാരെ പിണറായി വിഭാഗം വെട്ടിനിരത്തി. ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന പ്രസിഡന്റും വി. എസിന്റെ വിശ്വസ്തനുമായ ടി. ശശിധരനെ ഒരുവർഷത്തേക്ക് പാർട്ടിയിൽ നിന്നും സസ്‌പെന്റു ചെയ്തു. മറ്റൊരു വി. എസ് അനുകൂലിയായ കെ.വി. പീതാംബരനെ പാർട്ടിയിൽ തരംതാഴ്‌ത്തി. കെ.പി. പോൾ, അഡ്വ. ടി.എൻ. മധു എന്നിവർക്കെതിരെയും നടപടി ഉണ്ടായിട്ടുണ്ട്.
മറുപുറം ഃ
പൊന്നു ഗീവർഗീസു പുണ്യാളാ ഈ പൊരിവെയിലത്ത് ഓന്തിനേം കുത്തി നിന്നിട്ട് ഒരു കാര്യവുമില്ല, അവിടെ ശബരിമലയിൽ അയ്യപ്പൻ കാശുവാരുകയാണ് എന്ന് പണ്ടൊരു സത്യക്രിസ്ത്യാനി അടിച്ചുഫിറ്റായി പുണ്യാളന്റെ പ്രതിമ കണ്ട് പറഞ്ഞതുപോലെയായി. വി.എസ്. സ്മാർട്ട്‌സിറ്റീം മൂന്നാറും എം.ജി. റോഡുമൊക്കെയായി പൊരിവെയിലത്ത് പണിയെടുക്കുമ്പോൾ പിണറായി ഒന്നുമറിയാതെ പാർട്ടിയെ അപ്പാടെ ഒതുക്കുകയാണ് കെട്ടോ… പൊളിക്കലും സിറ്റികെട്ടലുമൊക്കെ കഴിഞ്ഞ് വീട്ടിൽ ചെല്ലുമ്പോൾ കിടന്നുറങ്ങാൻ ഒരു പായയെങ്കിലും കിട്ടിയാൽ ഭാഗ്യം. പിന്നെ വി.എസ്. നാടിന്റെ പൊതുസ്വത്തെന്നൊക്കെ പറഞ്ഞ ഉമ്മനൊക്കെ ജീവിച്ചിരിക്കുമ്പോൾ വലിയ ഏനക്കേടില്ലാതെ കാലം കഴിക്കാം…
പിണറായി ഈ ചെയ്യുന്ന പണിക്കാണോ പുര കത്തുമ്പോൾ വാഴവെട്ടുക എന്നു പറയുന്നത്?
Generated from archived content: news1_may23_07.html