സിനിമാരംഗത്ത്‌ സി.ഐ.ടി.യു സംഘടന രൂപീകരിച്ചു

ചലച്ചിത്ര-സീരിയൽ രംഗത്തെ സെറ്റു പ്രവർത്തകർക്കായി സി.ഐ.ടി.യുവിനോട്‌ അഫിലിയേറ്റ്‌ ചെയ്‌ത പുതിയ യൂണിയൻ നിലവിൽ വന്നു. ലൈറ്റ്‌മാൻ, ക്യാമറാ അസിസ്‌റ്റന്റ്‌, ഡ്രൈവർ എന്നിവരടക്കം എല്ലാത്തരം ജീവനക്കാർക്കും യൂണിയനിൽ അംഗത്വം നല്‌കുമെന്ന്‌ ഭാരവാഹികൾ അറിയിച്ചു. കൊച്ചിയിൽ യൂണിയന്റെ ആദ്യ സംസ്ഥാനസമ്മേളനം പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. കൊച്ചി മേയർ ദിനേശ്‌ മണി അധ്യക്ഷത വഹിച്ചു.

മറുപുറംഃ ഇനി വെട്ടിനിരത്തലും, തട്ടുതകർക്കലും സിനിമാ ഫീൽഡിലാ അല്ലേ സഖാവേ…. പക്ഷെ ഒന്നു മനസ്സിലാക്കണം സകല അഭ്യാസവും സംവിധാനവും, അഭിനയവും പഠിച്ച സിനിമാക്കാരോടു മുട്ടുമ്പോൾ സൂക്ഷിക്കണം…. ഒരു കുഞ്ഞുപോലുമറിയാതെ പാർട്ടിയിൽ നിന്നുപോലും പുറത്താക്കിക്കളയും അവന്മാർ… കണ്ടില്ലേ, മലയാളത്തിലെ മഹാനായ നടൻ തിലകൻ പിച്ചച്ചട്ടിയെടുത്ത്‌ നടക്കുന്നത്‌…. ങാ… ഒരു ആർട്ടു ഫിലിമിനുളള ലക്ഷണങ്ങളൊക്കെ കാണുന്നുണ്ട്‌… ഒടുവിൽ അത്‌ സ്‌റ്റണ്ട്‌ പടമാകാതിരുന്നാൽ മതിയായിരുന്നു.

Generated from archived content: news1_may21.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here