കോട്ടയത്ത്‌ ഉമ്മൻചാണ്ടി വിഭാഗം പിളർന്നു

കോൺഗ്രസ്‌ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ കോട്ടയം ജില്ലയിലെ ഉമ്മൻചാണ്ടി വിഭാഗം രണ്ടായി പിളർന്നു. ഒരു റിട്ടേണിംഗ്‌ ഓഫീസറെ തട്ടിക്കൊണ്ടുപോയതും മറ്റൊരാൾക്ക്‌ മർദ്ദനമേറ്റതും ഉമ്മൻചാണ്ടി വിഭാഗം പ്രവർത്തകരുടെ ഭിന്നത മൂലമാണെന്ന്‌ തെളിഞ്ഞു. ഉമ്മൻചാണ്ടി വിഭാഗക്കാരായ മുൻ ഡി.സി.സി പ്രസിഡന്റ്‌ കുര്യൻ ജോയിയും, നിലവിലുളള ഡി.സി.സി പ്രസിഡന്റ്‌ ആന്റോ ആന്റണിയും തമ്മിലുളള വടംവലിയാണ്‌ പിളർപ്പിനു കാരണമായത്‌.

മറുപുറംഃ ഗ്രൂപ്പു കളിക്കാതെ ഉറക്കം വരാത്ത കോൺഗ്രസുകാരാണ്‌ കേരളത്തിലുളളത്‌. കരുണാകരൻ പോയപ്പോൾ പ്രശ്‌നങ്ങളെല്ലാം തീർന്നു എന്നു പറയുന്നവർ എത്ര മണ്ടന്മാർ… ഹോമിയോ ഗുളിക കഴിക്കുംപോലെ മൂന്നുനേരവും പിന്നെ ഉറക്കത്തിനിടയിൽ എഴുന്നേറ്റാൽ ഒന്നെന്ന വണ്ണവും ഗ്രൂപ്പു കളിച്ചില്ലേൽ ഇവർ ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും എന്ന മട്ടായിപ്പോകും. ഇപ്പോൾ ഒരു കാര്യം മനസ്സിലായോ ഉമ്മന്‌, കരുണാകരനല്ല മറിച്ച്‌ കേരളത്തിലെ കോൺഗ്രസു തന്നെയാണ്‌ പ്രശ്‌നം…. ഈ കളികൾ പ്രപഞ്ചാന്ത്യം വരെ നീണ്ടുപോകും… ഗ്രൂപ്പുകളി എത്ര മനോഹരമായ പദം…

Generated from archived content: news1_may20.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here