മുസ്ലീം ലീഗ് ട്രഷറർ സ്ഥാനത്തുനിന്നും താൻ രാജിവെച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ഇ.അഹമ്മദ് വ്യക്തമാക്കി. ജനറൽ സെക്രട്ടറി പി. കുഞ്ഞാലിക്കുട്ടി, സെക്രട്ടറിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, കുട്ടി അഹമ്മദ്‌കുട്ടി എന്നിവർക്കൊപ്പം ഇ.അഹമ്മദും രാജിവച്ചു എന്നായിരുന്നു ലീഗ് നേതൃത്വം അറിയിച്ചിരുന്നത്. ഇതോടെ മുസ്ലീം ലീഗിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇതോടെ ഇ.അഹമ്മദിന്റെയും എം.കെ. മുനീറിന്റെയും നേതൃത്വത്തിൽ ഒരു ബദൽ ശക്തി ലീഗിൽ ഉയർന്നിരിക്കുകയാണ്.
മറുപുറംഃ “ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും….
കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും….”
ലീഗിലെ ചില നേതാക്കളുടെ കാര്യം ഏതാണ്ടിതുപോലെയാണ്. അധികാരവും വമ്പും കാശും പൊടിപൊടിച്ചിരുന്ന കാലത്ത് എന്തായിരുന്നു പുകില്. കോഴി ബിരിയാണിയും ഏമ്പക്കവും സുഖമായ ഉറക്കവും ലീഗ് യോഗമെന്ന വെടിപറച്ചിലും. തിരുവായ്‌ക്ക് എതിർവായില്ലാതിരുന്ന കാലം. ഇങ്ങനെ സ്വപ്‌നസമാന ജീവിതത്തിലായിരുന്നതിനാലും നിലത്തുനില്‌ക്കുകയല്ല എന്ന തോന്നലുളളതുകൊണ്ടും കാലിന്റടിയിലെ മണ്ണ് ഒലിച്ചുപോയത് അറിഞ്ഞതില്ല. ദേ… ഇപ്പോൾ ചാഞ്ഞുകിടക്കുന്ന തെങ്ങിനെപ്പോലെയായി. ഏത് ചന്തപ്പിളേളർക്കും ഇനി ഓടിക്കയറാം. തലയിലിരുന്ന് ആടാം… ങാ ആ പഴയ സുന്ദരസുരഭില നയനമനോഹരകാലം ഇനി വരുമോ ആവോ…
Generated from archived content: news1_may19_06.html