കവിതയെഴുതിയതിന്റെ പേരിൽ കെ.സി. ഉമേഷ്‌ബാബുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയ നടപടി പുരോഗമന കലാസാഹിത്യ സംഘം അംഗീകരിക്കില്ലെന്ന് സംഘം സംസ്ഥാന പ്രസിഡന്റ് കടമ്മനിട്ട രാമകൃഷ്ണൻ പറഞ്ഞു. കലാകാരന്റെ മൗലിക സ്വാന്ത്ര്യത്തെ നിഷേധിക്കുന്ന നടപടി ഏതു ഭാഗത്തുനിന്നും ഉണ്ടായാലും അതിനോട് യോജിക്കാൻ കഴിയില്ല. എം.എൻ. വിജയൻമാഷിനെപ്പോലുള്ളവരെ സഹകരിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നും കടമ്മനിട്ട പറഞ്ഞു.
മറുപുറം ഃ
അമ്മയെ തല്ലുകയും വേണം അമ്മിഞ്ഞ കുടിക്കുകയും വേണം എന്നു പറഞ്ഞാൽ ശരിയാകുന്നതെങ്ങിനെ കവേ ? പാർട്ടി നന്നാവില്ലെന്ന് കൃത്യമായിട്ട് ബോധ്യപ്പെട്ടെങ്കിൽ ആ പാർട്ടി വിട്ടുവന്നിട്ടുവേണം കവിതയും കാക്കാരശ്ശി നാടകവും കളിക്കാൻ. പാർട്ടി അതിന്റെ വഴി നോക്കുമ്പോൾ നാം നമ്മുടെ വഴിയും നോക്കണം. പുരോഗമന കലാസാഹിത്യ സംഘം സ്വതന്ത്ര പ്രസ്ഥാനമാണെന്നു പറയുന്നത് ഡി.വൈ.എഫ്.ഐക്കാർ സ്വതന്ത്രരാണെന്നു പറയുന്നത് പോലെയാണ്. ഒരുതരം മാജിക്ക് പണി. ഈ പരിപാടിയൊക്കെ വിട്ട് നാലു കവിതയെഴുതി ജനത്തെ പഴയതുപോലെ ഒന്നു ഇളക്കി മറിക്കൂ… കവിതയെഴുതാൻ പുരോഗമന കലാസാഹിത്യ സംഘത്തിൽ മെമ്പർഷിപ്പ് വേണമെന്ന് ഇല്ലല്ലോ. നെഞ്ചത്തൊരു പന്തം കുത്തി ഈ കാട്ടാളൻ അലറുന്നതു കാണാൻ ഒരാഗ്രഹമുണ്ട്. അതുകൊണ്ട് പറഞ്ഞുപോയതാ…
Generated from archived content: news1_may17_07.html