തഴിഴ്‌നാട്ടിലെ കാഞ്ചീപുരത്തും ഗുമ്മിഡി പൂണ്ടിയിലും നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ജയലളിത നയിക്കുന്ന അണ്ണാ ഡി.എം.കെ. വൻവിജയം നേടി. ഡി.എം.കെ.യുടെ നേതൃത്വത്തിലുളള സപ്ത കക്ഷിമുന്നണിയെയാണ് എ.ഡി.എം.കെ തോൽപ്പിച്ചത്. ജയലളിതയെ ഒരു പാഠം പഠിപ്പിക്കണമെന്ന കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയുടെ ആഹ്വാനവും ജനം തളളിക്കളഞ്ഞു. നാലുമാസത്തെ മൗനവ്രതം വെടിഞ്ഞാണ് സ്വാമി ജനങ്ങളോട് ജയലളിതയ്‌ക്കെതിരെ വോട്ടുചെയ്യാൻ ആഹ്വാനം ചെയ്‌തത്.
മറുപുറംംഃ പെണ്ണൊരുമ്പെട്ടാൽ സ്വാമിയും കട്ടപ്പുകയാകും എന്ന് ഇപ്പോൾ മനസ്സിലായില്ലേ…. ഇനിയെന്ത് സപ്തമുന്നണി എന്ത് കാഞ്ചിസ്വാമി, പുരട്‌ച്ചി തലൈവി ഒരു തടവ് ശൊന്നാ അത് ആയിരം തടവ് ശൊന്നമാതിരി…. ഇനിയിപ്പോ സ്വാമിക്ക് പുതിയ കേസിൽ തമിഴ്‌നാട് ജയിൽ ഇനിയും കാണാം… അതിനുളള വകുപ്പൊക്കെ കാണുന്നുണ്ട്… മുട്ടിപ്പായി പ്രാർത്ഥിച്ചോളൂ മഠാധിപതി… കലിയുഗമാണേ….
Generated from archived content: news1_may17.html