മൂന്നാറിൽ കൈയേറ്റം നടത്തി പണിത റിസോർട്ടുകളിൽ ഭൂരിപക്ഷത്തിനും വ്യാജരേഖകൾ ലഭിച്ചത് 96-ലെ ഇടതു സർക്കാരിന്റെ കാലത്താണെന്ന് യു. ഡി. എഫ് കൺവീനർ പി.പി. തങ്കച്ചൻ ആരോപിച്ചു. ഇടതുമുന്നണിയിലെ പല പ്രബലർക്കും റിസോർട്ടുകളുമായി ബന്ധമുണ്ടെന്ന് തർക്കവും സംഘർഷവുമുണ്ടാക്കി ഒഴിപ്പിക്കൽ തടസ്സപ്പെടുത്താൻ അവർ ശ്രമിക്കുകയാണെന്നും തങ്കച്ചൻ പറഞ്ഞു.
മറുപുറം ഃ
96ലെ ഇടതുഭരണത്തിനു ശേഷം നമ്മളും ഒരഞ്ചുകൊല്ലം ഭരണക്കസേരയിൽ കയറിയിറങ്ങി നിരങ്ങിയതാണല്ലോ… അന്ന് ഈ പോലിസും പട്ടാളവുമൊക്കെ തന്നെ ഉണ്ടായിരുന്നതുമാണ്. കിട്ടാത്ത മുന്തിരി പുളിക്കുമ്പോൾ ഇങ്ങനെ കൊഴകൊഴ വർത്തമാനം പറയല്ലേ തങ്കച്ചാ.. മൂന്നാറടക്കം കേരളത്തിന്റെ സകല സർക്കാർ സ്ഥലങ്ങളിലും എൽ. ഡി. എഫ് മുന്നണികളിലെ വേണ്ടപ്പെട്ടവർക്ക് എന്തുമാത്രം സ്ഥലമുണ്ടെന്ന് ദൈവത്തിനു മാത്രമേ അറിയൂ… എന്തെങ്കിലുമാകട്ടെ… ഈ സർക്കാർ ഇത്രയെങ്കിലും ഒപ്പിച്ചല്ലോ. നമുക്ക് കിട്ടിയ അഞ്ചുകൊല്ലക്കാലത്ത് വരട്ടുചൊറി വന്നതിനാൽ ഇതൊന്നും ശ്രദ്ധിക്കാനും പറ്റിയില്ല. പിന്നെ ജനം നട്ടെല്ലു വേണമെന്നു പറഞ്ഞാൽ മിണ്ടാതിരിക്കുവാനേ നിർവ്വാഹമുള്ളൂ…
Generated from archived content: news1_may16_07.html