തിരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.എം സെക്രട്ടറിയേറ്റ് അംഗങ്ങൾ ഒന്നടങ്കം മന്ത്രിമാരാകുന്നു എന്നതാണ് ഇത്തവണത്തെ എൽ.ഡി.എഫ് ഗവൺമെന്റിന്റെ പ്രത്യേകത. സി.പി.എമ്മിന്റെ പന്ത്രണ്ട് മന്ത്രിമാരിൽ എട്ടുപേരും സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. ബംഗാളിലും മറ്റും ആകെ നാലു സെക്രട്ടറിയേറ്റ് അംഗങ്ങൾ മാത്രമെ മന്ത്രിമാരായിട്ടുളളൂ. മൊത്തം മന്ത്രിമാരുടെ എണ്ണം 19 ആകാനും സാധ്യതയുണ്ട്.
മറുപുറംഃ മന്ത്രിസഭയുടെ ദുർമേദസ് കുറയ്‌ക്കാൻ ഒടുവിലത്തെ എൽ.ഡി.എഫ് മന്ത്രിസഭ 14-ൽ എത്തിയതായിരുന്നു. ഇ.എം.എസ് പണ്ടേ പറഞ്ഞതിന്റെ ഗുണം. കാലം മാറി, കഥമാറി. ഇപ്പോൾ എണ്ണം 19 അതോ 20 ആകുമോ. സി.പി.എമ്മിന്റെ സെക്രട്ടറിയേറ്റ് അംഗങ്ങളാകട്ടെ എ.കെ.ജി സെന്ററിൽ നിന്നും സെക്രട്ടറിയേറ്റിന്റെ വിശാല ഷോറൂമിലേക്ക്. ഇതിനെയൊക്കെ പാർലമെന്ററി വ്യാമോഹം എന്നൊന്നുമല്ല പറയുക. പാർലമെന്ററി ആക്രാന്തം എന്നായിരിക്കും. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതെയാക്കല്ലേ തമ്പുരാക്കളേ…
Generated from archived content: news1_may16_06.html