പാർട്ടി പിളർക്കുന്നത്‌ മാന്യതയല്ല ഃ എം.വി.ആർ

അച്ചടക്ക നടപടിക്ക്‌ വിധേയരായവർ വേറെ പാർട്ടി രൂപീകരിക്കുന്നത്‌ രാഷ്‌ട്രീയ മാന്യതയല്ലായെന്ന്‌ സി.എം.പി. നേതാവും മന്ത്രിയുമായ എം.വി.രാഘവൻ പ്രസ്താവിച്ചു. കോൺഗ്രസിനെ പിളർത്തി കരുണാകരൻ പുതിയ പാർട്ടിയുണ്ടാക്കിയതിനെ സംബന്ധിച്ച്‌ അഭിപ്രായം പറയുകയായിരുന്നു രാഘവൻ.

മറുപുറംഃ ഹേ, ഗർജിക്കുന്ന സിംഹമേ, എന്താ ഇപ്പോൾ അരണയുടെ സ്വഭാവമെടുക്കുന്നത്‌….? പഴയതൊന്നും ഓർമ്മയില്ലേ… അന്ന്‌ താങ്കൾ കണ്ണൂരിൽ മാർക്സിസ്‌റ്റുസിംഹം… ലീഗിനെ പുണരാൻ കൊതിച്ചതിന്റെ പേരിൽ കൂടെയുളളവർ എടുത്തുപൊക്കി കനാലിലിട്ടപ്പോൾ പുതിയ പാർട്ടി വന്നു- സി.എം.പി. സി.എം.പിയിൽ കമ്യൂണിസം കടുപ്പമായതിനാൽ നേരെ യുഡിഎഫിൽ ചേർന്നു…. പല്ലിട കുത്തി കൂടുതൽ നാറണമോ സിംഹമേ… സോറി അരണസ്വഭാവനേ….

Generated from archived content: news1_may16.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here