സ്മാർട്ട് സിറ്റി ഐക്യജനാധിപത്യ മുന്നണിയുടെ കുഞ്ഞാണെന്ന് ഉമ്മൻചാണ്ടി. കരാർ ഒപ്പിട്ടതിൽ താൻ ഏറ്റവും അധികം സന്തോഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്മാർട്ട് സിറ്റി കരാർ സുതാര്യമല്ലെന്നും പദ്ധതി രണ്ടുവർഷം താമസിപ്പിച്ചതാണ് വി. എസി.നും കൂട്ടർക്കുമുള്ള നേട്ടമെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.
മറുപുറം ഃ
അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നേരെ എന്നു കേട്ടിട്ടുണ്ട്. മണ്ണും ചാരി നിന്നവൻ പെണ്ണിനേയും കൊണ്ടുപോയി എന്ന അവസ്ഥ വരുമ്പോൾ ഇതല്ല ഇതിനപ്പുറവും നമുക്ക് കേൾക്കാം. ഇൻഫോ പാർക്ക് കൊടുത്ത് ഒരു ജാരസന്തതിയെയാണല്ലോ അന്ന് സൃഷ്ടിക്കാൻ തുനിഞ്ഞത്. ദേ, ഇപ്പോൾ ആ സന്തതി നല്ല കുളിച്ച് കുട്ടപ്പനായി കൃത്യമായ പേരും മേൽവിലാസവുമുള്ള ഒറിജിനൽ സാധനമായാണ് വന്നിരിക്കുന്നത്. പ്രതിപക്ഷത്തായിപ്പോയില്ലേ, പിടിച്ചു നിൽക്കാൻ എന്തെങ്കിലുമൊക്കെ പറഞ്ഞ് തീർക്കണ്ടേ
Generated from archived content: news1_may15_07.html
Click this button or press Ctrl+G to toggle between Malayalam and English