സർക്കാരിനെതിരെ ജനവികാരം ഇല്ലായിരുന്നുഃ ഉമ്മൻചാണ്ടി

യു.ഡി.എഫ്‌ സർക്കാരിനെതിരായി ജനവികാരം ഒട്ടുമില്ലാത്ത തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയതെന്ന്‌ ഉമ്മൻചാണ്ടി. കോൺഗ്രസും യു.ഡി.എഫും മുമ്പെങ്ങുമില്ലാത്തവണ്ണം ഒറ്റക്കെട്ടായിരുന്നു. എന്നിട്ടും യു.ഡി.എഫ്‌ എങ്ങിനെ തോറ്റു എന്നത്‌ വിശദമായി പഠിക്കേണ്ടതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

മറുപുറംഃ ശരിയാണ്‌, ജനത്തിന്‌ ഒരു വികാരവും തോന്നിയില്ല എന്നതിന്റെ ലക്ഷണമാണല്ലോ നമ്മൾ കണ്ടത്‌. ഇങ്ങനെ വികാരരഹിതമായി ജനം മറിച്ചുകുത്തുമെന്ന്‌ കരുതിയില്ല.

ങാ, പിന്നെ അന്തിയാകുന്നേരം കാക്കകൾ കൂടും പോലെ ഒറ്റക്കെട്ടായി എന്നും പറയാം. ഇനി തോറ്റ കാര്യം പഠിക്കാൻ കരുണാകരൻ, കുഞ്ഞാലിക്കുട്ടി, വക്കം പുരുഷോത്തമൻ തുടങ്ങിയ പ്രൊഫസർമാരെക്കൊണ്ട്‌ ക്ലാസുമെടുപ്പിക്കാം. ഇലക്‌ഷൻ കഴിഞ്ഞെന്നും, എട്ടുനിലയിൽ പൊട്ടിയെന്നുമുളള യാഥാർത്ഥ്യം ഇനിയെങ്കിലും ഉൾക്കൊളളൂ… ഇതൊക്കെ ഇനി ആരെ കേൾപ്പിക്കാനാണ്‌. ഭരണവൈഭവം കൊണ്ട്‌ പോത്തിറച്ചി നായരുടെ പട്ടിക്കും വേണ്ട മാപ്ലേടെ പൂച്ചക്കും വേണ്ട എന്ന അവസ്ഥയായിരുന്നു കുഞ്ഞൂഞ്ഞേ…

Generated from archived content: news1_may15_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here