മൂന്നാറിൽ നടൻ മമ്മൂട്ടിയും സ്ഥലം കൈയ്യേറിയെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കൈയ്യേറ്റം സംബന്ധിച്ച് ലഭിച്ച തെളിവുകൾ പ്രത്യേക ദൗത്യ സേനയ്‌ക്ക് നൽകാനാണ് യൂത്ത് കോൺഗ്രസ് നീക്കം. ഇതിനെക്കുറിച്ച് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സിദ്ധിഖ് ചർച്ച നടത്തും.
മറുപുറം ഃ
വേറിട്ട ചാനലിന്റെ ചെയർമാനൊക്കെ ആകുന്നത് യൂത്തന്മാർ ക്ഷമിക്കും. പക്ഷെ ഡി. വൈ. എഫ്. ഐ.യുടെ സമ്മേളനത്തിൽ കയറിയിരുന്ന് നിരങ്ങിയാൽ അത് പൊറുക്കുന്നതെങ്ങിനെ. ഇനി അവിടെ പോയാൽ തന്നെ മലയാള സിനിമയുടെ പ്രതിസന്ധിയോ, തന്റെ പുതിയ പടത്തിന്റെ വൺലൈനോ മറ്റോ പറഞ്ഞ് പോന്നാൽ പോരെ. ഇത്, ഡി. വൈ. എഫ്. ഐ. മഹാസംഭവമാണെന്നും അവർ കേരളം ഇളക്കി മറിക്കുമെന്നുമൊക്കെ പറഞ്ഞാൽ ഒരു കൈയ്യേറ്റമെങ്കിലും തലയിൽ വയ്‌ക്കാതിരിക്കുന്നതെങ്ങിനെ? മമ്മൂട്ടിയുടെ ഡി. വൈ. എഫ്. ഐ. വാഴ്‌ത്തൽ കേട്ട് ദേശീയ പ്രസിഡന്റ് ശ്രീരാമകൃഷ്ണൻ വരെ സ്വന്തം ശരീരത്തിൽ നുള്ളിനോക്കി എന്നാണ് റിപ്പോർട്ട്.
ദൈവം തന്നൊരു കഴിവുണ്ടല്ലോ, ആ രംഗത്തൊക്കെ വിഹരിച്ചാൽ പോരെ…? അല്ലെങ്കിൽ പിന്നെ മുട്ടനൊരു കോഴിക്കൂട്ടിൽ തന്നെയായിരിക്കും ഇതിയാന്റെ കണ്ണ്. ഏതായാലും ഡി. വൈ. എഫ്. ഐ. സംഘടിപ്പിക്കുന്ന വടംവലി, പൂക്കള – കൈകൊട്ടിക്കളി മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്യാൻ ഒരാളായി.
Generated from archived content: news1_may12_07.html