കോൺഗ്രസുകാർ ഡി.ഐ.സിക്ക്‌ വോട്ടു ചെയ്തില്ല ഃ കരുണാകരൻ

കോൺഗ്രസുകാർ വോട്ടു ചെയ്യാത്തത്‌ മൂലമാണ്‌ ഡി.ഐ.സി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടതെന്ന്‌ കെ.കരുണാകരൻ ആരോപിച്ചു. കൊടുവളളിയിൽ മുരളീധരനെ തോൽപ്പിക്കാൻ കോൺഗ്രസ്‌ പരസ്യമായി രംഗത്തെത്തി. ഉമ്മൻചാണ്ടി വഴിയിൽവച്ചു കണ്ടാൽ പോലും ചിരിക്കാറില്ല. സോണിയയുമായി വേദി പങ്കിടുന്നതിൽനിന്നും തന്നെ അകറ്റിയതും ഉമ്മൻചാണ്ടിയാണ്‌. എന്നാൽ ഡി.ഐ.സി പ്രവർത്തകർ കോൺഗ്രസിനോട്‌ മാന്യമായാണ്‌ പെരുമാറിയതെന്നും കരുണാകരൻ പറഞ്ഞു.

മറുപുറംഃ പാലു തന്ന കൈക്കുതന്നെ കടിക്കുക, ഉണ്ട ചോറിന്‌ നന്ദിയില്ല തുടങ്ങി കുറെ പഴഞ്ചൊല്ലുകൾ ഉമ്മൻചാണ്ടി പഠിച്ചിട്ടുണ്ട്‌ ലീഡറേ, ആന്റണിയെപ്പോലെ ഇതൊക്കെ പഠിക്കാതിരിക്കാൻ അത്ര വിവരക്കേടല്ല ഉമ്മൻചാണ്ടി. ശവപ്പറമ്പിൽ കപ്പലണ്ടി മിഠായി വിൽക്കാൻ ചെന്നപോലെയായില്ലേ കാര്യങ്ങൾ. ഏത്‌ ഈച്ചരവാര്യർ, എന്ത്‌ ഈച്ചരവാര്യർ എന്ന്‌ അലറിയതുപോലെ, ഏത്‌ കർണാരൻ എന്ത്‌ മുരളീധരൻ എന്ന്‌ ഉമ്മൻചാണ്ടിക്കും പറയാം. പഴയ കറ്റച്ചൂട്ടെടുത്ത്‌ കത്തിച്ചോളൂ… ഇരുളിൽ കിടന്ന്‌ തപ്പേണ്ടതല്ലേ… മുജ്ജന്മ പാപം എന്നു പറയാൻ പറ്റില്ല; ഈ ജന്മപാപം തന്നെ കാരണം.

Generated from archived content: news1_may12_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English