കണ്‌ഠരര്‌ മഹേശ്വര്‌ സി.പി.എം. ജില്ലാ സെക്രട്ടറിയെ സന്ദർശിച്ചു.

ശബരിമല തന്ത്രി കണ്‌ഠരര്‌ മഹേശ്വര്‌ സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി പി.കെ. ചന്ദ്രാനന്ദനെ സന്ദർശിച്ചു. മന്ത്രി ജി. സുധാകരനെ നിയന്ത്രിക്കണമെന്നായിരുന്നു തന്ത്രിയുടെ പ്രധാന ആവശ്യം. തന്ത്രി സമൂഹം സുധാകരനെതിരെ നിയമനടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും മഹേശ്വര്‌ സെക്രട്ടറിയെ ധരിപ്പിച്ചു.

മറുപുറം ഃ

രാവണനെ പേടിപ്പിക്കാൻ വിഭീഷണന്റെ സഹായം തേടിയതുപോലെയാണ്‌ ഇത്‌. ചന്ദ്രാനന്ദന്റെ മുന്നിൽ തന്ത്രി പരാതിക്കെട്ടഴിച്ചിട്ട്‌ സുധാകരൻ മന്ത്രിയുടെ ഏത്‌ രോമമാണ്‌ കൊഴിയുക. അതിന്‌ സംസ്ഥാന സെക്രട്ടറിയേയോ മുഖ്യനേയോ വണങ്ങണം. മഹൻ തന്ത്രി മോഹനരുടെ ഫ്ലാറ്റ്‌ കുറ്റപത്രം തൊട്ടടുത്തദിവസം തന്നെ സമർപ്പിക്കാൻ ഇരിക്കയാൽ ഈ രണ്ടുകൂട്ടരും അപ്പൻ തന്ത്രിയെ ഏഴയലത്ത്‌ അടുപ്പിക്കില്ലെന്ന്‌ സ്പഷ്ടം. തന്ത്രിമാരിങ്ങനെ പരാതിയുമായി പാർട്ടിയാപ്പീസുകൾ കയറിയിറങ്ങിയാൽ ആരാധനാമൂർത്തികൾക്ക്‌ പണിയൊന്നുമുണ്ടാവില്ലല്ലോ. ഒന്ന്‌ ഇരുന്നമർന്ന്‌ രണ്ടു മന്ത്രം ചൊല്ലി, നാലുപൂവും മൂർത്തിയുടെ മുന്നിൽ സമർപ്പിച്ചാൽ തളരാവുന്ന നാവല്ലേ സുധാകരന്റേത്‌. പക്ഷേ ഇതേതാണ്ട്‌ രോഗശാന്തിശുശ്രൂഷ ധ്യാന പരിപാടിയിൽ തലവേദനയ്‌ക്ക്‌ വിക്സ്‌ ആക്ഷൻ 500 കൊടുത്തതുപോലെയായി.

Generated from archived content: news1_may11_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here