വി.എസിന്റെ പരാജയം കമ്യൂണിസത്തിന്റെ പരാജയമെന്ന്‌ രാജഗോപാൽ

സി.പി.എം സംസ്ഥാന സമ്മേളനത്തിൽ വി.എസ്‌ അച്യുതാനന്ദനേറ്റ പരാജയം കമ്യൂണിസത്തിന്റെ പരാജയമാണെന്ന്‌ ബി.ജെ.പി നേതാവ്‌ ഒ.രാജഗോപാൽ പറഞ്ഞു. ഈ പരാജയം ആദർശത്തിൽ വിശ്വസിക്കുന്നവരെ വിഷമിപ്പിച്ചുവെന്നും രാജഗോപാൽ അഭിപ്രായപ്പെട്ടു.

മറുപുറംഃ കമ്യൂണിസത്തിന്റെ തകർച്ചയിൽ മനംനൊന്ത്‌ കേഴുന്ന മഹാനുഭാവാ, ബി.ജെ.പിയിലെ തമ്മിൽതല്ലു കൂടി അനുഭവിച്ച്‌, വി.എസുമായി കൂട്ടുകൂടി ഒരു തീവ്രവാദ കമ്യൂണിസ്‌റ്റ്‌ പാർട്ടി രൂപീകരിക്കൂ…. അല്ലെങ്കിൽ ഈ കമ്യൂണിസത്തെ രക്ഷിക്കാൻ വേണ്ടി സകലതും ത്യജിച്ച്‌ ഒരു സന്യാസിയെപ്പോലെ സി.പി.എമ്മിൽ ചേരൂ… പിണറായിനിഗ്രഹം നടത്തി വി.എസിനെ വാഴിക്കൂ.

പറയുന്നതു കേട്ടാൽ വി.എസ്‌ തോറ്റത്‌ അറിഞ്ഞ സമയം മുതൽ ടിയാൻ ഒരുതുളളി വെളളംപോലും കുടിക്കാതെ കരഞ്ഞു കരഞ്ഞ്‌ തളർന്ന്‌ കിടക്കുകയാണെന്ന്‌ തോന്നും.

Generated from archived content: news1_march8.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here