ഭരണത്തിന്‌ ഇപ്പോൾ നല്ല വേഗതഃ മുരളി

യു.ഡി.എഫ്‌ ഭരണത്തിന്‌ ഇപ്പോൾ നല്ല വേഗതയെന്ന്‌ മന്ത്രി കെ.മുരളീധരൻ. വേഗത പോര എന്ന പരാതി ഇപ്പോൾ പരിഹരിക്കപ്പെട്ടിരിക്കുന്നു. ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ്‌ കൺവെൻഷനിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു മുരളീധരൻ.

മറുപുറംഃ- മുരളീധരൻ മന്ത്രിസഭയിൽ കാലെടുത്തു വച്ചപ്പോൾ തന്നെ ആകെ ഒരു തിളക്കം…സ്പീഡ്‌ ഒരു എൺപത്‌ – തൊണ്ണൂറ്‌ ലെവലിൽ….അന്തോണിക്കും സന്തോയം അപ്പനും സന്തോയം….കറിവേപ്പില സമാനർ ഉണ്ണിത്താനും ശരത്‌ചന്ദ്രപ്രസാദും കാസറ്റും കെ.പി.സി.സി ആസ്ഥാനത്തെ രഹസ്യമുറിയുടെ ‘കദന’കഥയുമായി ഇറങ്ങിയാൽ വടക്കാഞ്ചേരിയിൽനിന്നും മുരളീധരനെ ജനങ്ങൾ ഓടിക്കുന്നതിന്റെ സ്പീഡും കൂടിയേക്കും….

Generated from archived content: news1_march31.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here