കോടതിലക്ഷ്യക്കുറ്റം ചെയ്തെന്നു സമ്മതിക്കാതെ മന്ത്രി പാലൊളി മുഹമ്മദ്‌കുട്ടിയുടെ മാപ്പപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മന്ത്രിയുടെ ഭാഗത്തു നിന്നും താൻ കോടതിയലക്ഷ്യം നടത്തിയതായുള്ള കുറ്റസമ്മതം ഒരിക്കലും ഉണ്ടായിട്ടില്ല. എന്നാൽ അദ്ദേഹം നിരുപാധികം മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. കൂടുതൽ വാദം കേൾക്കുന്നതിന് കേസ് മാറ്റിവച്ചു.
മറുപുറം ഃ കോടതി കാര്യത്തിന് ചില കൈയ്യും കണക്കുമൊക്കെയുണ്ട് പാലൊളി… അല്ലാതെ ഇത് എൽ.ഡി.എഫ് മുന്നണിയോഗം പോലെയല്ല…. അങ്ങിനെ പറഞ്ഞാൽ അങ്ങിനെ, ഇങ്ങിനെ പറഞ്ഞാൽ ഇങ്ങനെ എന്ന രീതി കോടതിയിലില്ല എന്നർത്ഥം. ഞാൻ കുറ്റമൊന്നും ചെയ്‌തിട്ടില്ലേ… എനിക്ക് മാപ്പു തരണമേ… എന്ന് അപേക്ഷിക്കുന്നത് എന്ത് ഇടപാടാണ്? എനിക്കെല്ലാം കാണണം പക്ഷെ ഞാൻ കണ്ണടച്ചേ ഇരിക്കൂ എന്ന് പറയുന്നതുപോലെയല്ലേ പാലൊളി കാര്യത്തിന്റെ കിടപ്പ്. ഏതായാലും കോടതിയിലും നാട്ടുകാർക്കും കാര്യങ്ങളൊക്കെ മനസിലായി. കളവോ, കൊലപാതകമോ, ബലാത്സംഗമോ അല്ലല്ലോ അങ്ങ് നടത്തിയത്. കോടതിയലക്ഷ്യമല്ലേ… ഒരു കുറ്റസമ്മതം അങ്ങ് നടത്തിയേര്.. കോടതിയോടല്ലേ അല്ലാതെ വെളിയം ഭാർഗവനോടൊന്നുമല്ലല്ലോ.
Generated from archived content: news1_march1_07.html
Click this button or press Ctrl+G to toggle between Malayalam and English