മൊഴിമാറ്റം ഃ സഹീറ ഷെയ്‌ക്കിന്‌ തടവും പിഴയും

വിവാദമായ ബെസ്‌റ്റ്‌ ബേക്കറിക്കേസിൽ മൊഴി പലതവണ മാറ്റിപ്പറഞ്ഞ മുഖ്യസാക്ഷി സഹീറ ഷെയ്‌ക്കിന്‌ സുപ്രീം കോടതി ഒരുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 50,000 രൂപ പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ്‌ അനുഭവിക്കണം. സഹീറയുടെ ആസ്തികൾ കണ്ടുകെട്ടാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്‌.

മറുപുറംഃ അങ്ങ്‌ കൊച്ചീല്‌ മഴ പെയ്യുമ്പം കോഴിക്കോട്ട്‌ നെഞ്ചിടിപ്പാണ്‌ എന്നു പറയുമ്പോലെയാണ്‌ കാര്യങ്ങൾ. വിധി വന്നത്‌ ഗുജറാത്തിലെ കേസിലാണെങ്കിലും ചങ്കു പെടയണത്‌ ഇങ്ങ്‌ കേരളത്തിലെ ചിലർക്കാണ്‌. മൊഴിമാറ്റി ഉത്സവം നടത്തിയ റജീനയ്‌ക്ക്‌ പിരിയിളക്കം എന്നു പറഞ്ഞ്‌ ആശ്വസിക്കാമെങ്കിലും കുഞ്ഞാലിക്കുട്ടി സായ്‌വിപ്പോൾ അന്തഃകരണം മറഞ്ഞിരിക്കുകയാണ്‌. തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോഴാണ്‌ ഈ വക സുപ്രീം കോടതി തമാശകൾ… ആരെന്തു വിധി പറഞ്ഞാലും അതിന്റെ തല്ലിലൊരു ഭാഗം കോയിക്കോട്ടേയ്‌ക്കു തന്നെ.

Generated from archived content: news1_mar9_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here