ഹൈക്കമാന്റിന്റെ അനുവാദമില്ലാതെ നടക്കുന്ന കോൺഗ്രസ് ഐ മേഖലാറാലിയിൽ നിന്നും ‘ഐ’ ഗ്രൂപ്പിലെ പ്രമുഖർ പിൻമാറുന്നു. ഐ ഗ്രൂപ്പിന്റെ ശക്തനായ നേതാവും കോഴിക്കോട് ഡി.സി.സി പ്രസിഡന്റുമായ എം.വീരാൻകുട്ടിയും റാലിയിൽ നിന്നും വിട്ടുനില്‌ക്കുകയാണ്. ഇതോടെ ഈ റാലി കോൺഗ്രസിന്റെ ജില്ലാറാലി ആക്കുവാനുളള ‘ഐ’ ഗ്രൂപ്പിന്റെ ശ്രമത്തെ തകർത്തുകളഞ്ഞിരിക്കുകയാണ്. ഹൈക്കമാന്റിന്റെ നിർദ്ദേശം മാനിക്കുകയാണ് ഒരു കോൺഗ്രസുകാരന്റെ ധർമ്മമെന്ന് ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി വീരാൻകുട്ടി പറഞ്ഞു.
മറുപുറംഃ എങ്കിലും എന്റെ പത്രോസേ,…. കോഴി കൂവുന്നതിന് മുമ്പ് നീ മൂന്നുപ്രാവശ്യം കരുണാകരപുണ്യാളനെ തളളിപ്പറഞ്ഞുവല്ലോ… ഈ പരിപാടിക്ക് ‘പാലുകൊടുത്ത കൈക്കുതന്നെ കൊത്തുക’ എന്ന പ്രയോഗം കൂടി ചേരും. ഏതായാലും വീരാൻകുട്ടി നല്ല ഒന്നാന്തരം കോൺഗ്രസുകാരനാണെന്നു തെളിയിച്ചു… എല്ലാ കോൺഗ്രസുകാരും ചെയ്യാറുളളതുപോലെ കരുണാകരനെ പുറകിൽനിന്നും മുന്നിൽനിന്നും കുത്തിയല്ലോ… സന്തോഷം… എങ്കിലും മുന്നിൽ കാണുന്നവനെയൊക്കെ ‘അപ്പാ’ന്ന് വിളിക്കല്ലേ… പാർട്ടി കോൺഗ്രസാണേ…
Generated from archived content: news1_mar9.html