ക്ഷേത്രങ്ങളെ വ്യഭിചാരശാലകളായും ബ്രാഹ്‌മണരെ മോഷ്ടാക്കളാക്കിയും ചിത്രീകരിച്ച് ദേവസ്വം ബോർഡിന്റെ സന്നിധാനം മാസികയിൽ എഡിറ്റോറിയൽ 2007 ഫെബ്രുവരിയിലെ മാസികയിലാണ് ‘മധ്യേയിങ്ങനെ കാണുന്ന നേരത്ത്’ എന്ന പേരിൽ ആരോപണവിധേയമായ എഡിറ്റോറിയൽ ചീഫ് എഡിറ്ററായ മധുസൂദൻ നായർ എഴുതിയിരിക്കുന്നത്. ഇതിനു പിന്നിൽ ബോർഡ് പ്രസിഡന്റ് ജി. രാമൻ നായർ, പുനലൂർ മധു, എം.ബി. ശിവകുമാർ എന്നിവരാണെന്ന് യോഗക്ഷേമസഭ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഈശ്വരസേവയ്‌ക്കായി എത്തുന്ന പെൺകുട്ടികളെ സ്വന്തം കാമാർത്തിക്കായി ഉപയോഗിക്കുന്നുവെന്നുള്ള പരാമർശം എഡിറ്റോറിയലിലുണ്ട്.
മറുപുറം ഃ പടിയിറങ്ങുമ്പോൾ മുറ്റത്തെ ചെമ്പുകുടവും ചവിട്ടിചളുക്കിക്കളഞ്ഞാണല്ലോ ദേവസ്വം ബോർഡൻമാർ പോകുന്നത്. ഈ പറഞ്ഞ പരിപാടികളൊക്കെ നമ്പൂര്യാര് മാത്രമല്ല നമ്മുടെ ഇടയിലെ ബഹുകേമൻമാരും നടത്തുന്നതാണ് എന്ന വിചാരം ഉണ്ടോ? ഇത്രയും നാളും സുഖായിട്ട് ഉണ്ടും ഉറങ്ങിയും കഴിഞ്ഞതല്ലേ… വിഷമം ഉണ്ടാകും. സാരമില്ല. രാത്രിയാകുമ്പോൾ നാലു നാമം ജപിച്ചു കിടന്നാൽ മതി… അങ്ങിനെ വല്ലതും അറിയാമെങ്കിൽ..
Generated from archived content: news1_mar7_07.html