മദ്യനിരോധന കാര്യത്തിൽ സർക്കാർ വഞ്ചന കാട്ടുന്നു ഃ സുഗതകുമാരി

മദ്യനിരോധന കാര്യത്തിൽ മാറി മാറി വരുന്ന സർക്കാരുകൾ വഞ്ചന കാട്ടുകയാണെന്ന്‌ കവയത്രി സുഗതകുമാരി കുറ്റപ്പെടുത്തി. കേരള ജനതയെ ഇതിൽനിന്നും രക്ഷിക്കാൻ സ്ര്തീശക്തി ഉണരുക മാത്രമാണ്‌ പോംവഴിയെന്നും അവർ അഭിപ്രായപ്പെട്ടു. സമ്പൂർണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട്‌ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു സുഗതകുമാരി.

മറുപുറംഃ- വെളളമടിച്ചതുകൊണ്ടു പറയുകയല്ല പെങ്ങളേ, പത്രക്കാർക്ക്‌ മദ്യം വിളമ്പുന്ന മുഖ്യൻ വിലസുന്ന നാട്ടിൽ പെങ്ങന്മാരുടെയും മണ്ടചീയൽ രോഗം ബാധിച്ച ഗാന്ധിസക്കാരുടെയും സത്യാഗ്രഹത്തിന്‌ എന്തു ഫലം. പിന്നെ സർക്കാരിനെ പറഞ്ഞിട്ടും കാര്യമില്ല. ഒരുവർഷം കേരളീയർ മദ്യത്തിനായി ഉപയോഗിക്കുന്നത്‌ 750 രൂപയോളമാണ്‌…. പഴയതിന്റെ ഇരട്ടി…. ഇങ്ങനെയുളള പോസ്‌റ്റുകൾ തുറന്നു കിടക്കുമ്പോൾ സർക്കാർ ഗോളടിക്കാതിരിക്കുന്നതെങ്ങനെ?

Generated from archived content: news1_mar5.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here