എന്നെ പുറത്താക്കി; വി.എസ്സിന്റെ ചിറകരിഞ്ഞു ഃ ബർലിൻ

തന്നെ സി.പി.എമ്മിൽ നിന്നും പുറത്താക്കിയതോടെ വി.എസ്‌. അച്യുതാനന്ദന്റെ ചിറകുകളാണ്‌ അരിയപ്പെട്ടതെന്ന്‌ ബർലിൻ കുഞ്ഞനന്തൻനായർ പറഞ്ഞു. പ്രത്യയശാസ്‌ത്ര പോരാട്ടത്തിൽ താൻ വി.എസിന്റെ കൂടെയായിരുന്നു. വി.എസിനെതിരെ നടപടിയെടുക്കാൻ പറ്റാത്തതുകൊണ്ടാണ്‌ തന്നെ പുറത്താക്കിയത്‌; ഇത്‌ വി.എസിന്റെ ചിറകുകൾ അരിഞ്ഞതുപോലെയാണ്‌. 68 വർഷത്തെ പാർട്ടി പ്രവർത്തനത്തിനു കിട്ടിയ സമ്മാനമാണ്‌ ഈ പുറത്താക്കലെന്നും, ബെർലിൻ പറഞ്ഞു. ഇതിനെതിരെ പാർട്ടി കൺട്രോൾ കമ്മീഷനു മുന്നിൽ പരാതി നല്‌കുമെന്നും അദ്ദേഹം പറഞ്ഞു.

മറുപുറംഃ- ഈ ചിറകിലാണ്‌ വി.എസ്‌ പറന്നിരുന്നതെന്ന്‌ ആർക്കും അറിയില്ലായിരുന്നു ബർലിൻ സഖാവേ… പറയുന്നതിൽ കാമ്പ്‌ ഏറെയുണ്ടെങ്കിലും, മുതലാളിത്ത പത്രങ്ങളിലൂടെ വായിൽ തോന്നിയത്‌ വിളിച്ചു പറഞ്ഞത്‌ ഏതു പ്രത്യയശാസ്‌ത്ര പ്രകാരമാണോ ആവോ….? എല്ലാവരും കൂടി പിരികേറ്റി വി.എസിന്റെ കഞ്ഞികുടി മുട്ടിച്ചെന്നു പറഞ്ഞാൽ മതിയല്ലോ… ഇനിയിപ്പോ എം.എൻ.വിജയനേയും, വി.എസിനെയും ഒക്കെ കൂട്ടി സി.പി.എം പെൻഷനേഴ്‌സ്‌ യൂണിയനുണ്ടാക്കി കളിച്ചു നടക്കാം.

Generated from archived content: news1_mar4.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English