അബ്‌കാരി മാഫിയ രാഷ്‌ട്രീയപാർട്ടികൾക്കെല്ലാം പണം നല്‌കുന്നു ഃ മോഹൻകുമാർ കമ്മീഷൻ

ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാ രാഷ്‌ട്രീയപാർട്ടികൾക്കും അബ്‌കാരി മാഫിയകൾ പണം നല്‌കാറുണ്ടെന്ന്‌ കല്ലുവാതുക്കൾ മദ്യദുരന്തം അന്വേഷിക്കുന്ന ജസ്‌റ്റിസ്‌ മോഹൻകുമാർ കമ്മീഷൻ റിപ്പോർട്ട്‌ പറയുന്നു. കല്ലുവാതുക്കൽ മദ്യദുരന്തത്തിലെ പ്രതി മണിച്ചൻ പല രാഷ്‌ട്രീയ പാർട്ടികൾക്കും വൻ തുകകൾ നല്‌കിയിരുന്നതായി തെളിവുണ്ടെന്നും റിപ്പോർട്ട്‌ സൂചന നല്‌കുന്നുണ്ട്‌. അബ്‌കാരി മാഫിയകൾ രാഷ്‌ട്രീയ പാർട്ടികളെ സ്വാധീനിക്കുമെന്ന വിശ്വാസമാണ്‌ അബ്‌കാരികളെ സഹായിക്കാൻ ഉദ്യോഗസ്ഥന്മാർ തയ്യാറാകുന്നതിന്റെ കാരണമെന്നും റിപ്പോർട്ട്‌ പറയുന്നു.

മറുപുറംഃ ഇതെന്നാ മോഹൻകുമാർസാറേ, പുതിയ കണ്ടുപിടുത്തം പോലെ അവതരിപ്പിക്കുന്നത്‌. കഴിയുമെങ്കിൽ പണം വാങ്ങിക്കാത്ത ഒരു രാഷ്‌ട്രീയപാർട്ടിയെയോ, ഉദ്യോഗസ്ഥനെയോ കണ്ടുപിടിക്ക്‌. കിട്ടും, താങ്കൾക്കും ഒരു നോബൽ സമ്മാനം. ഇതൊക്കെ നേരത്തെതന്നെ പാണന്മാർ പാടിനടക്കുന്ന വീരഗാഥകളാണ്‌. ഇത്തരം പരിപാടികൾ ഒതുക്കാനുളള വഴി പറഞ്ഞുതരട്ടെ… നടക്കില്ല അല്ലേ… കണ്ടു രസിക്കാം, പക്ഷെ തൊട്ടുനോക്കൽ നടക്കില്ല.

Generated from archived content: news1_mar31.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here