പിണറായി നടത്തുന്ന മാധ്യമ സിൻഡിക്കേറ്റ് വിവാദം വി എസ് ഏറ്റെടുക്കുന്നു. കഴിഞ്ഞ ഒൻപതുമാസമായി തനിക്കും തന്റെ കുടുംബത്തിനുമെതിരെ ദീപികയും രാഷ്‌ട്രദീപികയും നടത്തുന്ന ആക്രമണത്തിനെതിരെയാണ് വി എസ് ആഞ്ഞടിച്ചത്. ദീപികയും രാഷ്‌ട്രദീപികയും അമേരിക്കൻ പണം പറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി എസിന്റെ വിമർശനങ്ങൾ തന്നെ ഇകഴ്‌ത്തിയും പിണറായിയെ പുകഴ്‌ത്തിയും എഴുതുന്ന ദീപികയ്‌ക്കെതിരെ ആണെങ്കിലും ലക്ഷ്യം പിണറായിയാണെന്നതാണ് സത്യം. മാധ്യമ സിൻഡിക്കേറ്റിന്റെ കൂട്ടത്തിൽ പിണറായി ഇതുവരെ ദീപികയെ ഉൾപ്പെടുത്തിയിട്ടില്ല.
മറുപുറം ഃ
ഇതിനെയാണോ ‘ബൂമാറാഗ്’ പ്രയോഗം എന്നു പറയുന്നത്. നമ്മുടെ മുഖ്യമന്ത്രിയെ ഇത്രയധികം അപരാധിക്കുന്ന ദീപിക, രാഷ്‌ട്രദീപിക പത്രം ഏതു സിൻഡിക്കേറ്റിലാണ് എന്ന് പറയേണ്ട ചുമതല പിണറായിയുടെ തലയിലായി. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിയ്‌ക്കും എന്നൊരു പഴഞ്ചൊല്ലുണ്ട്. വി എസ് ഈ വഴിക്കാണ് നീങ്ങുന്നതെങ്കിൽ തന്റെ ചീഫ് എഡിറ്റർ സ്ഥാനം തെറിച്ചുപോയ ദേശാഭിമാനിയെ വരെ മാധ്യമ സിൻഡിക്കേറ്റിൽ പെടുത്തേണ്ടിവരും. ഒടുവിൽ കടിച്ചവൻ തന്നെ വിഷമിറക്കേണ്ടിവരും. അങ്ങിനെയുള്ള പരിചയം പിണറായിക്കുണ്ടോ ആവോ…?
Generated from archived content: news1_mar30_07.html