കോൺഗ്രസ്‌ പ്രശ്‌നങ്ങൾ ഘടകകക്ഷികൾ മുതലെടുപ്പ്‌ നടത്തി ഃ മുരളീധരൻ

കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ ചില ഘടകകക്ഷികൾ മുതലെടുപ്പ്‌ നടത്തിയെന്ന്‌ മന്ത്രി കെ.മുരളീധരൻ ആരോപിച്ചു. ഇതിനുപുറമെ ചില ഉദ്യോഗസ്ഥർ സർക്കാർ തീരുമാനങ്ങൾ അട്ടിമറിക്കാനും ശ്രമിച്ചു. കോൺഗ്രസിൽ പല വിഭാഗങ്ങൾ ഉളളതിനാൽ ഒരു വിഭാഗത്തെ കയ്യിലെടുത്ത്‌ ചിലർ കാര്യം സാധിച്ചത്‌ ദൗർഭാഗ്യകരമായി പോയി.

തിരുവനന്തപുരത്ത്‌ കേരള എയ്‌ഡഡ്‌ പ്രൈമറി ടീച്ചേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മുരളീധരൻ.

മറുപുറംഃ- അല്ലേലും അറ്റ കൈക്കുപോലും വിശ്വസിക്കാൻ കൊളളാത്തവരാ ഈ ഘടകകക്ഷികൾ. അച്ഛനും മകനും മകളും കൂടി റാലിയും പത്തുപതിനാറ്‌ എം.എൽ.എമാരേയും കാട്ടി ചില മുതലെടുപ്പ്‌ സൗകര്യപൂർവ്വം നടത്തുമ്പോൾ ഈ വാഴവെട്ടൽ ശരിയായില്ല മക്കളേ…മുതലെടുപ്പും, ഊടായ്പും, കുരുട്ടുബുദ്ധിയുമൊക്കെ ചിലർക്ക്‌ പാരമ്പര്യമായി കിട്ടിയ സ്വത്തവകാശങ്ങളാണേ.. അതിന്മേൽ കയറി ഗൗരിയമ്മയും, രാഘവനും, മാണിയും, ലീഗുമൊക്കെ കളിച്ചാൽ മഹാംലേഛമാണു സോദരരേ….

മോനേ മുരളീധരാ…ഇവരിത്രയല്ലേ ചെയ്‌തുളളൂ…നിങ്ങളുടെ കയ്യിലിരിപ്പ്‌ നോക്കിയാൽ അവർ യു.ഡി.എഫിൽ കുളംകുത്തി അതിൽനിന്നും വെളളം കുമ്പിളിലാക്കി കുടിച്ചേനേ….

Generated from archived content: news1_mar3.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here