വി. എസ്സിന്റെ പഞ്ചായത്തിൽ നിലം നികത്തൽ

നിലം നികത്തിലിനെതിരെ ശക്തമായ നിലപാടെടുക്കുകയും വെട്ടിനിരത്തൽ സമരം നയിക്കുകയും ചെയ്ത മുഖ്യമന്ത്രി വി. എസ്സ്‌. അച്യുതാനന്ദന്റെ പഞ്ചായത്തിൽ നെൽവയൽ നികത്തി റിസോർട്ട്‌ നിർമ്മാണം. പുന്നപ്ര വടക്ക്‌ പഞ്ചായത്ത്‌ ഒമ്പതാം വാർഡിൽ പൂന്തുരം പാടശേഖരത്തിലാണ്‌ എട്ടേക്കറോളം വയൽ നികത്തി സ്വകാര്യവ്യക്തി റിസോർട്ട്‌ നിർമ്മിക്കുന്നത്‌. സി.പി.എമ്മും അനുബന്ധ സംഘടനകളും നിശബ്ദത പാലിക്കുമ്പോൾ ഇതിനെതിരെ ശബ്ദമുയർത്തുന്നത്‌ സി.പി.ഐ ആണ്‌.

മറുപുറം ഃ അധികാരവും അന്തസുമൊക്കെ വന്നപ്പോൾ വേലിത്തർക്കവും പാടം നികത്തലും പടിക്കു പുറത്ത്‌. ഇപ്പോൾ ഗമയ്‌ക്കനുസരിച്ച്‌ എ.ഡി.ബി.യും സ്മാർട്ട്‌സിറ്റിയുമൊക്കെയല്ലേ പൊടിപൊടിക്കുന്നത്‌. ഇനി മൂന്നുനാല്‌ വർഷം കഴിഞ്ഞ്‌ തിരുവനന്തപുരത്തെ കസേര പോയാൽ നമുക്ക്‌ വീണ്ടും വെട്ടിനിരത്താം, വിപ്ലവം പറയാം… കൂടാതെ മാർക്സിസവും വിപ്ലവരീതികളും ചർച്ച ചെയ്യാനും മറ്റും ഏറ്റവും ഉത്തമം റിസോർട്ടുകളാണെന്നാണ്‌ പുതിയ കണ്ടുപിടുത്തം. പിന്നെ സി.പി.ഐക്കാർക്ക്‌ തിന്നിട്ട്‌ എല്ലിന്റെ ഇടയിൽ കുത്തുന്നതു കൊണ്ടുള്ള വിഷമമാണ്‌. വല്ല്യേട്ടനെ കാണുമ്പോൾ കുഞ്ഞേട്ടനുണ്ടാകുന്ന ഒരുതരം കൃമികടിയായും നമുക്കിതിനെ വ്യാഖ്യാനിക്കാം സഖാക്കളേ… റിസോർട്ടുകൾ ഉയരട്ടെ… ഭരണം പോയാൽ സമരം ചെയ്യാൻ കുറെ സാധനങ്ങൾ വേണമല്ലോ… കണ്ടില്ലേ… എ.ഡി.ബി.യുടെ കാര്യം. കരിഓയിൽ ഒഴിച്ചവർ പനിനീര്‌ തളിക്കുന്ന കാഴ്‌ച നാം കാണുന്നില്ലേ…

Generated from archived content: news1_mar2_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here