സെബാസ്‌റ്റ്യൻ പോൾ പത്രക്കാർക്ക്‌ ജാമ്യമെടുക്കേണ്ട

കേരളത്തിലെ പത്രപ്രവർത്തകർ സി .ഐ. എയുടെ പണം പറ്റിയിട്ടില്ലെന്ന വാദവുമായി സെബാസ്‌റ്റ്യൻ പോൾ എം. പി. എല്ലാ പത്രക്കാർക്കും ജാമ്യമെടുക്കേണ്ടെന്ന്‌ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. പത്രപ്രവർത്തനം നടത്തിയിരുന്ന കാലത്ത്‌ സെബാസ്‌റ്റ്യൻ പോൾ പണം വാങ്ങിയിട്ടില്ലായിരിക്കാം. എല്ലാവരും അതുപോലെയല്ല. അറിയാത്ത കാര്യങ്ങൾക്ക്‌ സെബാസ്‌റ്റ്യൻ പോൾ അഭിപ്രായം പറയാൻ നിൽക്കേണ്ടെന്നും പിണറായി പറഞ്ഞു. തൃശ്ശൂരിൽ കെ .പി അരവിന്ദാക്ഷൻ സ്മാരക ലൈബ്രറി ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു പിണറായി.

മറുപുറം

മാധ്യമവിചാരകന്റെ ആപ്പീസു പൂട്ടുന്നതിന്റെ ലക്ഷണമുണ്ടല്ലോ… പത്രക്കാരെ സോപ്പിട്ട്‌ തേച്ചു കുളിപ്പിച്ച്‌ പായയിൽ കിടത്തി ഉറക്കി നല്ല പിള്ളേരാക്കാമെന്നു കരുതി പാവം പറഞ്ഞതാണ്‌. ഒരു രോഗശാന്തി ശുശ്രൂഷപോലെ. പക്ഷെ സി .പി എമ്മിലെ സിംഹം എലിയായാലും പുലിയായാലും സാധനത്തെ തട്ടി ശാപ്പിടും എന്ന കാര്യം വിചാരകൻ മറന്നുപോയി. സിംഹത്തിന്റെ അണ്ണാക്കിലും ആസനത്തിലും വരെ നല്ല ചുട്ടുപഴുത്ത ആണി പത്രക്കാര്‌ അടിച്ചുകയറ്റി വച്ചിരിക്കുമ്പോഴാണ്‌ പോളച്ചന്റെ സ്നേഹപ്രകടനം. വി .എസ്‌ വന്നിട്ടു പിണറായി കുലിങ്ങിയില്ല, പിന്നെയാണ്‌ വിചാരകൻ. പിണറായിയുടെ കൈയിലിരിക്കുന്നത്‌ പാർട്ടി സെക്രട്ടറിയെന്ന ഇരുതലമൂർച്ചയുള്ള വാളാണ്‌. ദേഷ്യം വന്നാൽ കണ്ണുകാണാത്ത അസുഖമുള്ളതിനാൽ പലപ്പോഴും വെട്ടുകൊള്ളുന്നത്‌ കൂടെ നടക്കുന്നവർക്കായിരിക്കും… നോക്കിയും കണ്ടും വർത്തമാനം പറഞ്ഞാൽ ഭാവി ശോഭനമാക്കാം. അല്ലേൽ ആ പഴയ കോട്ട്‌ വീണ്ടും കഴുകിയെടുക്കേണ്ടിവരും.

Generated from archived content: news1_mar29_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here