വാറ്റ്‌ എന്നാൽ വക്കമല്ല ഃ വെളളാപ്പളളി

വാറ്റ്‌ എന്നാൽ മന്ത്രി വക്കം പുരുഷോത്തമനാണെന്ന്‌ വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന്‌ എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പറഞ്ഞു. ഈ നിലപാട്‌ ശരിയല്ലെന്നും വക്കത്തെ മാത്രം നോക്കി അമ്പെയ്യുന്നവരുടെ പരിപാടിയാണിതെന്നും വെളളാപ്പളളി പറഞ്ഞു. മദ്യനയത്തിന്റെ കാര്യത്തിലും വക്കത്തെ ചിലർ മനഃപൂർവ്വം പ്രതിക്കൂട്ടിലാക്കുകയായിരുന്നു. കടുത്തുരുത്തി എസ്‌.എൻ.ഡി.പി യൂണിയന്റെ മൈക്രോ ഫിനാൻസ്‌ വായ്പാപദ്ധതി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു വെളളാപ്പളളി.

മറുപുറംഃ ഇതൊരു പാച്ചുവും കോവാലനും കളിപോലെയാണല്ലോ നടേശൻ മൊതലാളീ… നാരായണീയൻ എന്നാൽ വെളളാപ്പളളിയാകുന്ന ഇക്കാലത്ത്‌ വാറ്റെന്നാൽ വക്കമെന്നുമർത്ഥമാക്കാം…ഇരട്ടപെറ്റ തലതെറിച്ച പിളേളരെപ്പോലെ വായിൽ തോന്നിയത്‌ കോതയ്‌ക്കു പാട്ട്‌ എന്നമട്ടിൽ കാര്യങ്ങൾ പറഞ്ഞാൽ കേരളത്തിലെ ബിൻലാദൻമാർ എന്ന പദവികൂടി സാവധാനം കൈവന്നേയ്‌ക്കാം… നടേശൻ മുതലാളി, ആവശ്യത്തിന്‌ പേരുദോഷം ഉണ്ട്‌, ഇനി വക്കത്തിനെക്കൂടി തലയിൽവച്ച്‌ അതിന്റെ നാറ്റംകൂടി പേറണമോ?

Generated from archived content: news1_mar29.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English