നിയമസഭയിൽ ഒരു ഭേദഗതി അവതരിപ്പിക്കാൻ പോലും അറിയില്ലാതിരുന്ന വെളിയം ആദ്യ ഇ .എം. എസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ജഡ്‌ജി പത്മനാഭന്റെ മകളെ പ്രേമിച്ചു നടക്കുകയായിരുന്നെന്ന് ഗൗരിയമ്മ. ടി .വി തോമസിനു സ്മാരകം നിർമ്മിക്കാനെന്ന പേരിൽ ലക്ഷക്കണക്കിന് രൂപ പിരിച്ചു തിന്നവരാണ് ഇപ്പോൾ ടി .വിയുടെ പേരുപറഞ്ഞ് നടക്കുന്നതെന്നും ഗൗരിയമ്മ കുറ്റപ്പെടുത്തി. വെളിവുള്ളവരെവേണം സി .പി . ഐയുടെ സെക്രട്ടറിയാക്കാനെന്നും ഗൗരിയമ്മ പറഞ്ഞു. ഗൗരിയമ്മയെ വിവാഹം കഴിച്ചതാണ് ടി .വി തോമസിന്റെ ജീവിതത്തിലെ നിർഭാഗ്യകരമായ സംഭവമെന്ന വെളിയത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗൗരിയമ്മ.
മറുപുറം ഃ
നേരത്തെ പറഞ്ഞില്ലേ വെറുതെ കിടക്കുന്ന പട്ടിയുടെ വായിൽ കോലിട്ടു കുത്തുന്നതു പോലെയായിരിക്കും കാര്യങ്ങൾ വരികയെന്ന്… ജഡ്‌ജിയുടെ മകളുടെ പുറകെ പ്രേംനസീറായി പാട്ടുപാടി കളിച്ചതും, പിന്നെ വേലിചാടിയതുമടക്കം പലകഥകളും രംഗത്തിറങ്ങും. ഒരു ‘കൊച്ചു’പുസ്‌തകം വായിക്കുന്ന രസമൊക്കെ നാട്ടുകാർക്ക് കിട്ടും. അത്ര തന്നെ. പ്രായമാകുന്തോറും പലർക്കും പിള്ളേരുടെ സ്വഭാവമാകുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇത് ചന്തപ്പിള്ളേരുടെ സ്വഭാവമായിപ്പോയി എന്നതാണ് കഷ്ടം… കഥകൾ ഇറങ്ങട്ടെ… പുതുതലമുറയ്‌ക്കും പലതും പരീക്ഷിക്കാമല്ലോ…
Generated from archived content: news1_mar28_07.html
Click this button or press Ctrl+G to toggle between Malayalam and English