ഷൊർണൂർ ജംഗ്‌ഷനിൽ ട്രെയിൻ തടഞ്ഞകേസിൽ മന്ത്രി എ. കെ ബാലൻ, എസ്. അജ്‌യകുമാർ എം. പി., എം. ചന്ദ്രൻ എം എൽ എ അടക്കം എട്ടുപേർക്ക് ഒറ്റപ്പാലം ഫസ്‌റ്റ്‌ക്ലാസ് മജിസ്ര്ടേറ്റ് കോടതി രണ്ടുവർഷം തടവ് വിധിച്ചു. കോടതിയിൽ ഹാജരാകാതിരുന്ന മന്ത്രിയ്‌ക്കും, എം. എൽ. എയ്‌ക്കും എതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോടതി ശിക്ഷിച്ച മന്ത്രി ബാലൻ രാജിവയ്‌ക്കണമെന്ന് കേരളാ കോൺഗ്രസ് നേതാവ് കെ. എം. മാണി ആവശ്യപ്പെട്ടു.
മറുപുറം ഃ
പ്രിയ മാണിസാറേ, ബാലൻമന്ത്രി ശിക്ഷിക്കപ്പെട്ടത് ചെറ്റപൊളിക്കാനും മറ്റ് ഇണ്ടാസുപണിക്കും പോയിട്ടല്ലല്ലോ. ഡി. വൈ. എഫ.് ഐയുടെ തീവണ്ടി തടയൽ സമരത്തിനു പോയിട്ടല്ലേ. സാരമില്ല… ക്ഷമീ… പണ്ട് നമ്മുടെ കൂടെ നിന്ന ചില മന്ത്രിമാരെ ചില പെണ്ണുങ്ങൾ അങ്ങാടിപ്പാട്ടു നടത്തി നാറ്റിയപ്പോൾ ഈ ആവേശമൊന്നും കണ്ടില്ലല്ലോ… ഇത് തീവണ്ടി തടഞ്ഞതല്ലേയുള്ളൂ… അല്ലാതെ തീവണ്ടിയെ മാനഭംഗപ്പെടുത്തിയില്ലല്ലോ… വിട്ടുകളയൂ… കോടതിക്കാര്യം കോടതി വഴിക്കു പോകട്ടെ… വേറെ എന്തൊക്കെ നടക്കുന്നു നാട്ടിൽ…
Generated from archived content: news1_mar27_07.html