താൻ ഒരു സുന്ദരിയാണെന്ന എതിർസ്ഥാനാർത്ഥി ലോനപ്പൻ നമ്പാടന്റെ അഭിപ്രായം തനിക്കു കിട്ടിയ വലിയ അംഗീകാരമാണെന്നും വ്യക്തിപരമായ ആരോപണങ്ങൾ അത്ര നന്നല്ലെന്നും മുകുന്ദപുരത്തെ സ്ഥാനാർത്ഥി പത്‌മജ പറഞ്ഞു. പെരുമ്പാവൂരിൽ നടന്ന പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പത്‌മജ.
മറുപുറംഃ- നമ്പാടന്റെ വാക്കുകേട്ട് മയങ്ങിപ്പോകല്ലേ പത്‌മജേ, ചക്കിന് ഉന്നംവച്ച് കൊക്കിനെ കൊന്നുതിന്നുന്നവനാ നമ്പാടൻ. നാളെ ടിയാൻ പറയും സൗന്ദര്യമെന്നത് തൊലിപ്പുറത്തല്ല മറിച്ച് മനസ്സിലാണെന്ന്. എങ്കിൽ പരിസരം കൊത്തിപ്പെറുക്കി വെടിപ്പാക്കുന്ന കാക്കയെത്ര സുന്ദരി എന്ന പാട്ടും പുളളിക്കാരൻ പാടും….ചേട്ടനെപ്പോലെയല്ല, ഇത്തിരി വിഷം കൂടിയ ഇനമാ നമ്പാടൻ.
Generated from archived content: news1_mar27.html