“എനിക്കും അടി വടികൊണ്ടു തന്നെ” ഃ നാരായണപ്പണിക്കർ

നായരീഴവ ഐക്യ ആഹ്വാനത്തിന്റെ പേരിൽ വെളളാപ്പളളിക്കും തനിക്കും കിട്ടുന്ന അടികൾ ഒരേതരത്തിലുളളതാണെന്ന്‌ എൻ.എസ്‌.എസ്‌ ജനറൽ സെക്രട്ടറി പി.കെ.നാരായണപ്പണിക്കർ പറഞ്ഞു. ഐക്യ ആഹ്വാനം നടത്തിയതിന്റെ പേരിൽ തന്നെ വടികൊണ്ട്‌ അടിക്കുന്നവർ നാരായണപ്പണിക്കരെ മയിൽപീലി കൊണ്ടാണ്‌ അടിക്കുന്നത്‌ എന്ന വെളളാപ്പളളിയുടെ പ്രസ്താവനയെ പരാമർശിച്ചാണ്‌ നാരായണപ്പണിക്കർ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. നീർക്കുന്നം എൻ.എസ്‌.എസ്‌ കരയോഗത്തിന്റെ എൻ.എസ്‌.എസ്‌ നവതി സ്‌മാരകമന്ദിരം ഉദ്‌ഘാടന ചടങ്ങിലാണ്‌ നാരായണപ്പണിക്കർ ഇങ്ങനെ പറഞ്ഞത്‌. വേദിയിൽ വെളളാപ്പളളിയും ഉണ്ടായിരുന്നു.

മറുപുറംഃ കുരുട്ടുബുദ്ധി നാരായണപ്പണിക്കരോട്‌ വേണ്ട വെളളാപ്പളളി. വെളളാപ്പളളിക്ക്‌ കണ്ടൻവടി കൊണ്ടും നാരായണപ്പണിക്കാർക്ക്‌ മയിൽപ്പീലികൊണ്ടും അടി. കാഞ്ഞബുദ്ധിതന്നെ നടേശൻ മുതലാളിക്ക്‌. ഐക്യ ആഹ്വാനം ചെയ്തതിൽ ത്യാഗം, വേദന, വിഷമം എല്ലാം അനുഭവിക്കുന്നത്‌ നടേശൻ മുതലാളി തന്നെ എന്നുവരുത്തിത്തീർക്കണം. കണക്കു പറയുമ്പോൾ ലാഭവിഹിതം കൂട്ടാമല്ലോ. അടിയുടെ കണക്കനുസരിച്ച്‌ ഓഹരി കൂടുമല്ലോ. പക്ഷെ നായരുടെ ബുദ്ധി നട്ടപ്പാതിരായ്‌ക്കും ഉണർന്നുതന്നെയാണ്‌ നടേശൻ മുതലാളി….ഒരു കച്ചവടമാകുമ്പോൾ എല്ലാം പകുതിപ്പകുതി തന്നെ വേണം. നടേശൻ മുതലാളിയുടെ ഈ രാപ്പനി അറിയാൻ കൂടെ കിടക്കേണ്ട ആവശ്യമില്ല….സാധാരണക്കാരന്റെ സാധാരണ ബുദ്ധി മതി, അല്ലേ പണിക്കരുചേട്ടാ…

Generated from archived content: news1_mar26.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English