വക്കത്തിനെതിരെ സി.ബി.ഐ അന്വേഷണം വേണംഃ ബി.ജെ.പി

ഭൂമി വാങ്ങിക്കൂട്ടിയതിൽ അഴിമതിയും അധികാര ദുർവിനിയോഗവും നടത്തിയ ധനമന്ത്രി വക്കം പുരുഷോത്തമനെതിരെ സി.ബി.ഐ അന്വേഷണം നടത്തണമെന്ന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ പി.എസ്‌.ശ്രീധരൻപിളള ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത്‌ 23 പുരയിടങ്ങളാണ്‌ മന്ത്രി വക്കം മക്കളുടെയും മരുമകന്റെയും പേരിൽ വാങ്ങിക്കൂട്ടിയിരിക്കുന്നത്‌. ഇതിന്റെ രേഖകൾ തന്റെ കൈയ്യിലുണ്ടെന്ന്‌ ശ്രീധരൻപിളള വ്യക്തമാക്കി. യഥാർത്ഥ തുക മറച്ചുവച്ച്‌ കോടിക്കണക്കിന്‌ രൂപയുടെ നികുതി വെട്ടിപ്പും വക്കം നടത്തിയെന്ന്‌ ശ്രീധരൻപിളള ആരോപിച്ചു.

മറുപുറംഃ വെറുതെയല്ല നിഷ്‌ക്കളങ്കനും അധികാരമോഹമില്ലാത്തവനും അനാർഭാട ജീവിതസ്‌നേഹിയുമായ വക്കം പുരുഷോത്തമേട്ടൻ മത്സരിക്കുന്നില്ലെന്ന്‌ പറഞ്ഞത്‌. മത്സരിക്കാൻ നിന്നു കൊടുത്താൽ തന്റെ ‘ആസ്തി’ വ്യക്തമാക്കേണ്ടിവരുമല്ലോ. കഴിഞ്ഞ അഞ്ചുകൊല്ലം ഉഷാറായിരുന്നു…. വിവാഹത്തിന്‌ ആർഭാടം വേണ്ട… വീടുപണി ചുരുക്കി നടത്തണം എന്നൊക്കെ പറഞ്ഞ്‌ കേരള ജനതയെ എത്രമാത്രമാണ്‌ ഉദ്‌ബോധിപ്പിച്ചത്‌. പക്ഷെ ഞമ്മന്റെ കാര്യം വരുമ്പോൾ ബംഗ്ലാവ്‌ മോടിയാക്കുന്നതിന്‌ ഒന്നും രണ്ടും ലച്ചം പോരാ പത്തിരുപത്‌ തന്നെ വേണം…. കാറ്‌ ഫോറിനാകണം… ഭൂമി മുയുമനും വായിലോട്ട്‌ അമുക്കണം. പക്ഷെ മത്സരിച്ചില്ലേലും ഇതിന്റെയൊക്കെ പ്രേതം വക്കത്തിനെ വിടില്ല. ഇതുപോലെ ഉളുപ്പില്ലാത്ത ഒരു സാധനം കേരളത്തിൽ കരുണാകരൻ മാത്രമെയുളളൂ.

Generated from archived content: news1_mar25_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here