കേരളത്തിൽ മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടെന്നത് സത്യമാണെന്നും ചില പത്രങ്ങൾക്ക് വിദേശഫണ്ട് കിട്ടുന്നുണ്ടെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ പറഞ്ഞു. ഇക്കാര്യത്തിൽ സി ബി ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയിൽ പത്രപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെളിയം.
മറുപുറം ഃ
വെളിയത്തിന് ഇപ്പോഴാണ് ഇത്തിരി വെളിവ് വെച്ചു തുടങ്ങിയത്. വി എസുവരെ മാധ്യമസിൻഡിക്കേറ്റ് ഉണ്ടെന്നു പറഞ്ഞ സ്ഥിതിക്ക് നമ്മളെന്തിനാ വെറുതെ കിടന്ന് മുറുമുറുക്കുന്നത്.. ഏതായാലും പിണറായിസിൻഡിക്കേറ്റ് ശക്തമായ കേരളത്തിൽ ഗതികിട്ടണമെങ്കിൽ ഇത്തരം മലക്കം മറിച്ചിലുകളൊക്കെ വേണം. പുറത്തിറങ്ങാൻ പോകുന്ന സി പി ഐ പത്രം ജനയുഗം ഇനി ഏത് സിൻഡിക്കേറ്റിലാണാവോ ചേരുക…? അതിന്റെ ഫണ്ട് ഏതുവഴിയാണാവോ വരുന്നത്… മാധ്യമ സിൻഡിക്കേറ്റിൽ കയറാൻ പറ്റിയാലും പിണറായിയുടെ സിൻഡിക്കേറ്റിൽ അതിന് എളുപ്പം കയറാൻ പറ്റുമെന്ന് തോന്നുന്നില്ല. സി പി ഐ യോട് അത്രയ്‌ക്കിഷ്ടമാണല്ലോ വല്ല്യേട്ടൻ സി പി എമ്മിന്. വെറുതെ നാട്ടിലെ പത്രക്കാരെ വെറുപ്പിക്കുന്നതെന്തിന്…? അതു താങ്ങാനുള്ള ശേഷി നമുക്കുണ്ടോ? ആന പിണ്ടമിടുന്നത് കണ്ടിട്ട് ആട് കാഷ്‌ഠമിട്ടാൽ ശരിയാകുമോ…?
Generated from archived content: news1_mar24_07.html