ദണ്ഡി അനുസ്‌മരണയാത്ര അവഹേളനമായി ഃ സുധീരൻ

ബ്രിട്ടീഷുകാർക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ മഹത്തായ ദണ്ഡി സമരയാത്രയെ അനുസ്‌മരിക്കാൻ കേരളത്തിൽ കോൺഗ്രസുകാർ ഗ്രൂപ്പ്‌ തിരിച്ചു നടത്തിയ അനുസ്‌മരണങ്ങൾ അവഹേളനങ്ങളാണെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ വി.എം.സുധീരൻ പറഞ്ഞു. പുതിയ മദ്യനയം യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾക്കെതിരാണെന്നും മദ്യലോബിയെ സംരക്ഷിക്കുന്ന നയമാണ്‌ നടപ്പാക്കുന്നതെന്നും സുധീരൻ കുറ്റപ്പെടുത്തി.

മറുപുറംഃ കരുണാകരനെതിരെ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന അനുസ്‌മരണവും ഉമ്മൻചാണ്ടിയ്‌ക്കെതിരെ കരുണാകരന്റെ നേതൃത്വത്തിൽ നടന്ന അനുസ്‌മരണവും-ദണ്ഡി അനുസ്‌മരണം എന്ന രീതിയിലല്ല മറിച്ച്‌ ദണ്ഡിയോട്‌ സമാനമായ ഒരു വാക്കിന്റെ പേരിലാണ്‌ ജനം തിരിച്ചറിയുന്നത്‌. കളളുകച്ചവടത്തിന്‌ കൂട്ടുനിന്ന്‌ കേരളം ഭരിച്ച്‌ ‘ഫിറ്റാ’ക്കുന്നവർ ഗാന്ധിജിയുടെ ദണ്ഡിയാത്ര അനുസ്‌മരിച്ചിട്ട്‌ എന്തു കാര്യം…ഇവർ ‘അയ്യപ്പബൈജു’വിന്റെ മിമിക്രിയെ അനുസ്‌മരിച്ച്‌ യാത്ര നടത്തിയാൽ മതിയാകും.

Generated from archived content: news1_mar24.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here