എന്റെ കാര്യം പാർട്ടി തീരുമാനിക്കുംഃ അച്യുതാനന്ദൻ

താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കുന്നത്‌ പാർട്ടി സംസ്ഥാന കമ്മറ്റിയും പിബിയുമാണെന്ന്‌ വി.എസ്‌. അച്യുതാനന്ദൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു. തന്റെ സ്ഥാനാർത്ഥിത്വത്തിന്മേൽ ഉണ്ടായ വിവാദത്തിനുശേഷം ആദ്യമായാണ്‌ വി.എസ്‌. പ്രതികരിച്ചത്‌. സി.പി.എം രണ്ടു ചേരിയാണെന്ന പ്രചരണം അവസാനിപ്പിക്കണമെന്നും വി.എസ്‌. അഭ്യർത്ഥിച്ചു. തന്നോടും സി.പി.എമ്മിനോടും ഇടതുപക്ഷ പ്രസ്ഥാനങ്ങളോടും കൂറുളളവർ ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും പ്രസ്താവനയിൽ വി.എസ്‌ പറഞ്ഞു.

മറുപുറംഃ തന്റെ കാര്യം പാർട്ടി തീരുമാനിക്കും എന്നതിനർത്ഥം, പിണറായി തീരുമാനിക്കും എന്നാണോ? ഗതികേടുകൊണ്ടും ആത്മാർത്ഥത കൊണ്ടുമായിരിക്കാം സഖാവിത്‌ പറയുന്നത്‌. ഏതായാലും പിണറായി വെടിവെച്ചു പോയി….എവിടെയെങ്കിലും ചെന്ന്‌ കൊളളണമല്ലോ…ഈ സാധനത്തിൽ നിന്നും പുറത്തേയ്‌ക്കുപോയാൽ ഗതി ഏതാണ്ട്‌ ഗൗരിയമ്മയുടേതുപോലെയാകുമെന്ന്‌ വെട്ടിനിരത്തലിൽ വിദഗ്‌ദ്ധനായ വി.എസ്സിനറിയാം. കാത്തിരിക്കാം, ഒടുവിൽ ചുറ്റികയും അരിവാളും കറങ്ങിത്തിരിഞ്ഞ്‌ നമ്മുടെ കൈയ്യിലുമെത്തും. അപ്പോൾ അരിവാൾ കൊണ്ട്‌ പിണറായിയുടെ തല വെട്ടുകയോ.. ചുറ്റികകൊണ്ട്‌ കൊടിയേരിയുടെ മണ്ടയ്‌ക്കടിക്കുകയോ ചെയ്യാം. അല്ലാതെന്തു ചെയ്യാൻ…?

Generated from archived content: news1_mar23_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here