താജ്‌മഹൽ ഹിന്ദുക്കളുടേത്‌ഃ വിനയ്‌ കത്യാർ

താജ്‌മഹലിന്റെ ഉടമസ്ഥാവകാശം ഹിന്ദുക്കൾക്ക്‌ നല്‌കണമെന്ന്‌ ബി.ജെ.പി. നേതാവും ബജ്‌റംഗ്‌ദൾ മുൻ പ്രസിഡന്റുമായ വിനയ്‌ കത്യാർ ആവശ്യപ്പെട്ടു. താജ്‌മഹൽ തങ്ങളുടേതാണ്‌ എന്ന വാദം ഷിയ, സുന്നി മുസ്ലീം വിഭാഗങ്ങൾ പരസ്പരം ഉയർത്തിയ സാഹചര്യത്തിലാണ്‌ വിനയ്‌ കത്യാർ പുതിയ വാദവുമായി എത്തിയത്‌. താജ്‌മഹൽ യഥാർത്ഥത്തിൽ രജപുത്ര രാജാവായിരുന്ന രാജാ ജയ്‌സിംഗിന്റെ കൊട്ടാരമായ തോജോമയി മഹൽ ആണെന്നും, ഷാജഹാന്റെ പത്‌നി മുംതാസിന്റെ മൃതദേഹം അടക്കം ചെയ്തയിടത്ത്‌ ഒരു ശിവലിംഗ പ്രതിഷ്‌ഠ ഉണ്ടായിരുന്നുവെന്നും കത്യാർ പറഞ്ഞു.

മറുപുറംഃ അതൊക്കെ ചെറിയ വാദമല്ലേ കത്യാരേ, ഈ ഷാജഹാൻ എന്ന മനുഷ്യൻ തളത്തിൽ ദിനേശൻനായരുടെയും മേലെവീട്ടിൽ തങ്കമണിയുടെയും നാലാമത്തെ പുത്രനും പഴയകാല സംഘപരിവാർ നേതാവുമാണെന്നും, അദ്ദേഹത്തിന്റെ പത്‌നി മുംതാസ്‌ ശ്രീപത്‌മനാഭക്ഷേത്രത്തിലെ കഴകക്കാരിയായിരുന്നെന്നും പറയാമായിരുന്നു. ചരിത്രമെഴുതുമ്പോൾ ഇത്തിരി കനം കൂടുതൽ വേണ്ടെ? ഇതൊരുവക വാജ്‌പേയ്‌ ചരിത്രം പറയുന്നതുപോലെയാകരുത്‌… മനസ്സിലായോ ചരിത്രകാരൻ കത്യാരേ…..

Generated from archived content: news1_mar23.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here