ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് ഉത്തരവാദികളായവർ ആരായാലും അവരെ കൈയാമം വയ്‌ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉറപ്പു നല്‌കി. ഇതൊരു അട്ടിമറിയാണെന്നാണ് ഇതുവരെയുളള സൂചനകൾ നല്‌കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച അന്വേഷണം വളരെ വേഗത്തിൽ മുന്നോട്ടുപോകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുപുറംഃ അട്ടിമറിതന്നെ സംശയം വേണ്ട. ഐ ഗ്രൂപ്പ് റാലി പൊളിക്കാൻ എം.എൽ.എമാർക്ക് വിപ്പു കൊടുത്തപ്പോൾ തന്നെ തോന്നി നിയമസഭ സമ്മേളിക്കില്ലെന്ന്. ആരോ വച്ച വെടിക്ക് ലാഭം കിട്ടിയത് കരുണാകരന്. ചോർച്ച പ്രശ്‌നത്തിൽ സഭ നിർത്തിവച്ചപ്പോൾ ഒന്നും ലംഘിക്കാതെ ഐ ഗ്രൂപ്പ് എം.എൽ.എമാർക്ക് എറണാകുളത്ത് എത്താറായി….ചോദ്യപേപ്പർ ചോർത്തിയവർക്കും റാലിയിൽ അഭിവാദനം അർപ്പിക്കാമായിരുന്നു.
Generated from archived content: news1_mar22.html
Click this button or press Ctrl+G to toggle between Malayalam and English