രാഹുലിന്റെ പ്രസ്താവന വിവാദമാകുന്നു

നെഹ്‌റു കുടുംബം രാഷ്‌ട്രീയത്തിൽ സജീവമായി ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്‌ജിദ്‌ തകർത്ത സംഭവം ഒഴിവാക്കപ്പെടുമായിരുന്നുവെന്ന കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയുടെ പ്രസ്താവന വിവാദമാകുന്നു. വോട്ടിനുവേണ്ടി മുസ്ലീം സമൂഹത്തെ പ്രീതിപ്പെടുത്താനാണ്‌ രാഹുൽ ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾ ഇറക്കുന്നതെന്ന്‌ ഹൈന്ദവ പാർട്ടികൾ പ്രതികരിച്ചിട്ടുണ്ട്‌. യു.പി.യിൽ മുസ്ലീങ്ങൾക്ക്‌ പ്രാമുഖ്യമുള്ള ദേവ്‌ബന്ദിൽ നടന്ന തിരഞ്ഞെടുപ്പ്‌ യോഗത്തിൽ വച്ചാണ്‌ രാഹുൽ ഇത്‌ പറഞ്ഞത്‌.

മറുപുറം ഃ മകനേ രാഹുലേ, ഈ പരിപാടിയ്‌ക്കൊക്കെ ഇറങ്ങുമ്പോൾ ഇത്തിരി ചരിത്രംകൂടി പഠിച്ചാൽ നന്നായിരുന്നു. ആനപ്പുറത്തിരുന്നാൽ ചന്തിയ്‌ക്ക്‌ തഴമ്പു മാത്രമേ വരൂ. അല്ലാതെ തലയിൽ കിരീടം വരില്ല. ബാബറി മസ്‌ജിദിൽ മുസ്ലീങ്ങൾ കയറേണ്ടെന്ന്‌ പറഞ്ഞത്‌ താങ്കളുടെ അപ്പൂപ്പൻ നെഹ്‌റു, അത്‌ ഹിന്ദുക്കൾക്ക്‌ തുറന്നു കൊടുത്തത്‌ താങ്കളുടെ പിതാവ്‌ രാജീവ്‌. ഗതികേടിന്‌ പൊളിച്ചപ്പോൾ പ്രധാനമന്ത്രിക്കസേരയിൽ പാവം റാവുവും. നെല്ല്‌ വിളയിച്ചതും കുത്തിയതും കഞ്ഞിവച്ചതുമൊക്കെ നമ്മുടെ കാരണവൻമാരായ സ്ഥിതിക്ക്‌ മകനീ ചുടുചോറ്‌ വാരിയേ തീരൂ… വല്ലതും കിട്ടാൻ കാത്തിരിക്കുകയാണ്‌ ബി ജെ പിക്കാർ… വെറുതെ തീവണ്ടിക്കു തലവെയ്‌ക്കരുതേ….

Generated from archived content: news1_mar21_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here