എസ്.എസ്.എൽ.സി സോഷ്യൽ സയൻസ് രണ്ടാം പേപ്പറിന്റെ ചോദ്യക്കടലാണ് ചോർന്നത്. ചോദ്യപേപ്പർ ചോർന്നതായി ഉറപ്പു ലഭിച്ചതോടെ പരീക്ഷ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ചരിത്രത്തിൽ ആദ്യമായാണ് എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോരുന്നത്. ചോദ്യപേപ്പർ ചോർന്നതിനെപ്പറ്റി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി.
മറുപുറംഃ- ഇത് നമുക്കൊന്ന് ആഘോഷിക്കണം. ഏതു പരീക്ഷ നടത്തിയാലും ചോദ്യപേപ്പർ ചോരുന്ന കേരളത്തിൽ എസ്.എസ്.എൽ.സി പരീക്ഷ ഇതിനൊരു അപവാദമായിരുന്നു. ദേ; ഇപ്പോൾ ആ കളങ്കവും തീർന്നു.
പ്രിയപ്പെട്ട വിദ്യാർത്ഥികളേ, പഠിച്ച് പരീക്ഷയെഴുതി മിടുക്കരാകാം എന്നു കരുതി ഉറക്കം കളയുന്നുണ്ടെങ്കിൽ, അതെല്ലാം ഉപേക്ഷിച്ചേയ്‌ക്കൂ… ഈ ചോർച്ചകളുടെ കാലത്ത് ഇത്തിരി ചില്ലറ മുടക്കിയാൽ ഗ്രേഡിംഗിങ്ങിൽ ഒന്നാമതെത്താം… കാശില്ലാത്തവർ തൂമ്പാപ്പണിക്കു പോകട്ടെ… നമ്മുടെ പിളേളരുടെ ഒരു വിധി…
Generated from archived content: news1_mar21.html