ആന്റണിഭരണം ജനങ്ങളെ നിരാശരാക്കി ഃ അച്യുതാനന്ദൻ

മൂന്നുവർഷത്തെ ആന്റണിഭരണം സംസ്ഥാനത്തെ ജനങ്ങളെ നിരാശരാക്കിയെന്ന്‌ പ്രതിപക്ഷനേതാവ്‌ അച്യുതാനന്ദൻ. സംസ്ഥാനത്ത്‌ മതേതരത്വം നശിപ്പിച്ച ആന്റണി ബി.ജെ.പിയുടേയും ആർ.എസ്‌.എസ്സിന്റെയും പ്രിയതോഴനായി മാറിയിരിക്കുന്നു. ഇടുക്കി മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥി കെ. ഫ്രാൻസീസ്‌ ജോർജിന്റെ തിരഞ്ഞെടുപ്പ്‌ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അച്യുതാനന്ദൻ.

മറുപുറംഃ- ആനമന്തുകാലൻ കോൺഗ്രസ്‌ നില്‌ക്കുന്നതുകൊണ്ട്‌ ഉണ്ണിമന്തന്മാർക്ക്‌ നല്ല കുശാലായി അല്ലേ…അവിടെ ഗ്രൂപ്പും മക്കളുമൊക്കെയായി തകർക്കുമ്പോൾ നമ്മുടെ നാലാം ലോകവും അന്തിപ്പഷ്ണിപ്രശ്‌നവും വട്ടപ്പൂജ്യം. കോളടിച്ചല്ലോ…എങ്കിലും സൂക്ഷിക്കണേ, പാഠവും വിജയൻമാഷും, പരമേശ്വരനും കുന്തവുമെടുത്ത്‌ പുറത്ത്‌ നില്‌ക്കുന്നുണ്ട്‌.

Generated from archived content: news1_mar19.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here