പുതിയ മദ്യനയം പിൻവലിക്കണംഃ വി.എം.സുധീരൻ

യു.ഡി.എഫ്‌ ജനങ്ങൾക്ക്‌ നല്‌കിയ വാഗ്‌ദാനത്തിന്‌ വിരുദ്ധമായ പുതിയ മദ്യനയം സർക്കാർ പിൻവലിക്കണമെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ വി.എം.സുധീരൻ ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായ മദ്യനിരോധനം യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനമായിരുന്നു. മദ്യലോബിയുടെ ശക്തമായ സ്വാധീനം സർക്കാരിനുമേൽ ഉണ്ടെന്നും യു.ഡി.എഫ്‌ പ്രകടനപ്പത്രിക നടപ്പാക്കുന്ന സമീപനമല്ല മന്ത്രി വക്കം പുരുഷോത്തമൻ ചെയ്യുന്നതെന്നും സുധീരൻ പറഞ്ഞു.

മറുപുറംഃ വെറുതെ വക്കം പുരുഷുവിനെ മാത്രം കുറ്റം പറഞ്ഞിട്ടെന്ത്‌ കാര്യം സുധീരാ. പ്രകടപ്പത്രികയിൽ പറഞ്ഞതൊക്കെയാണോ കോൺഗ്രസിൽ ഇന്നു കാണുന്നത്‌. നേതാക്കൾ എല്ലാം നാലുവഴിക്ക്‌. അണികളാണെങ്കിൽ ഏത്‌ റാലിക്ക്‌ പോകണമെന്ന്‌ മനസ്സിലാകാതെ അന്തംവിട്ടിരുപ്പാണ്‌. റാലിയും ഗ്രൂപ്പുകളിയും നടത്താനല്ലാതെ കോൺഗ്രസുകാർക്ക്‌ ഭരിക്കാൻ നേരമുണ്ടോ…. അതിനിടയിൽ മദ്യലോബിയുടെ ചില്ലറ വെറുതെ കിട്ടിയാൽ കളയുന്നതെന്തിന്‌… കളളും കരിമണലും വില്‌ക്കാൻ സമ്മതിക്കാതെ എന്തുഭരണം സുധീരാ… പുരുഷു അദ്ദേഹത്തിന്റെ വഴിനോക്കട്ടെ… ജനം ഇതുകൂടി അനുഭവിക്കാൻ തയ്യാറാണ്‌… കാരണം ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നതാണവസ്ഥ.

Generated from archived content: news1_mar18.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English