കെ.വി.തോമസിന്റെ ചുവരെഴുത്തുകൾ മായ്‌ച്ചു

ഔദ്യോഗിക പ്രഖ്യാപനം വരുംമുമ്പേ എറണാകുളം നിയോജകമണ്ഡലത്തിൽ പ്രൊഫ.കെ.വി.തോമസ്‌ യുഡിഎഫ്‌ സ്ഥാനാർത്ഥിയായി കാണിച്ചുളള ചുവരെഴുത്തുകൾക്കെതിരെ ചില പ്രവർത്തകർ രംഗത്ത്‌ വന്നു. മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പ്രവർത്തകർ ഈ ചുവരെഴുത്തുകൾ മായ്‌ച്ചു കളഞ്ഞു.

മണ്ഡലത്തിൽ ആരു സ്ഥാനാർത്ഥിയായാലും വിരോധമില്ല പക്ഷെ പ്രചരണം ഔദ്യോഗിക പ്രഖ്യാപനം വന്നശേഷം മാത്രമെ പാടുളളൂ എന്നാണ്‌ ഇവരുടെ നിലപാട്‌.

മറുപുറംഃ തോമസ്‌മാഷ്‌ ഒരു തമാശക്കാരനല്ലേ, രണ്ടുമൂന്ന്‌ കിടിലൻ തമാശ പുസ്‌തകങ്ങല്ലേ ടിയാൻ പുറത്തിറക്കിയത്‌. സ്വന്തം നാടായ കുമ്പളങ്ങിയെപ്പറ്റി എഴുതിയെഴുതി ഒടുവിൽ കുമ്പളങ്ങിക്കാരു തന്നെ മാഷിനെ തല്ലുന്ന അവസ്ഥയിലെത്തി. ഇനി മാഷല്ല സ്ഥാനാർത്ഥിയെങ്കിൽ ‘ചുവരെഴുത്തിൽ ഒതുങ്ങിയ പാവം തൊമ്മച്ചൻ’ എന്ന പുസ്‌തകവും മാഷ്‌ എഴുതി കളയും…. ഏതായാലും മായ്‌ച്ച ചുവരെഴുത്ത്‌ തിരിച്ചുവരാൻ പോട്ട ധ്യാനകേന്ദ്രത്തിൽ പോയി മുട്ടിപ്പായി പ്രാർത്ഥിച്ചോളൂ… ഉദ്ദേശകാര്യത്തിന്‌ ഉപകാരസ്മരണ നടത്താൻ ചിലപ്പോൾ കരുണാകരൻ കൂടി വിചാരിക്കേണ്ടിവരും. ഓരോരോ ഗതികേടേയ്‌…

Generated from archived content: news1_mar17_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here