ഏഷ്യാനെറ്റ്‌ മെഗാസീരിയൽ അവാർഡുകൾ പ്രഖ്യാപിച്ചു

ഏഷ്യൻ പെയിന്റ്‌സ്‌ ഏർപ്പെടുത്തിയ ഏഷ്യാനെറ്റ്‌ മെഗാസീരിയൽ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പരമ്പര കെ.കെ.രാജീവ്‌ സംവിധാനം ചെയ്‌ത സ്വപ്‌നം. മികച്ച ‘അമ്മ’യായി ശ്രീവിദ്യയും അച്‌ഛനായി പ്രേംപ്രകാശും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മകൻ, മരുമകൾ, മരുമകൻ, അമ്മായിഅച്ഛൻ, അമ്മായിഅമ്മ എന്നിവർക്കും അവാർഡുകൾ നല്‌കി. മികച്ച സഹോദരനായത്‌ ബാലചന്ദ്രൻ ചുളളിക്കാടാണ്‌ (താലോലം). ജനപ്രീതി കടമറ്റത്ത്‌ കത്തനാരുടെ വേഷം ചെയ്‌ത പ്രകാശ്‌ പോളിനും ബഹുമുഖ പ്രതിഭാ അവാർഡ്‌ സുകുമാരിക്കും ലഭിച്ചു.

മറുപുറംഃ പലവിധ അവാർഡുകളും ഈ നാട്‌ കണ്ടിട്ടുണ്ട്‌. മികച്ച അമ്മായിഅമ്മയ്‌ക്കും, അമ്മായിഅച്‌ഛനും അവാർഡ്‌ കൊടുക്കുന്നത്‌ എന്തടിസ്ഥാനത്തിലാണാവോ…? സീരിയൽ കാലമല്ലേ, ജനങ്ങൾ എന്തെല്ലാം സഹിക്കണം. ഏതായാലും കട്ടിക്ക്‌ ഇടിച്ചാൽപോലും ഒരു വികാരവും വരാത്ത ബാലചന്ദ്രൻ ചുളളിക്കാടെന്ന ‘നടന്‌’ സഹോദരനുളള അവാർഡ്‌ കൊടുത്തത്‌ കടന്ന കയ്യായിപ്പോയി.

Generated from archived content: news1_mar16.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here