എൻ.എസ്.എസ് ജനറൽ സെക്രട്ടറി നാരായണപണിക്കർ പാവമാണെന്നും ഒപ്പം പാവയാണെന്നും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പണിക്കരുടെ കൂടെയുള്ള ശകുനികളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പണിക്കർക്ക് എൽ.എൽ.ബി ഉണ്ടെങ്കിലും നട്ടെല്ല് ഇല്ല. ആദിവാസി മുതൽ നമ്പൂതിരി വരെയുള്ള സമുദായങ്ങളെ ഒന്നിച്ചു നിർത്തുവാനുള്ള പ്രവർത്തനങ്ങളുമായി എസ്.എൻ.ഡി.പി. മുന്നോട്ടു പോകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
മറുപുറം ഃ നട്ടെല്ലിന് ഇത്തിരി കനം കൂടിപ്പോയാലും പ്രശ്നമാണ് നടേശൻ മുതലാളീ. ഇത്തരമൊരു കഥാപാത്രത്തെ വേറെ കാണണമെങ്കിൽ സിനിമയ്‌ക്കു തന്നെ പോകണം. “എന്തടാ പന്നീ” എന്നു വിളിച്ച് ബലം പിടിക്കുന്ന ചില കൊച്ചിൻ ഹനീഫ കഥാപാത്രങ്ങൾ നമുക്ക് ചേരും. ആരെയും എന്തും വിളിക്കാം. അടി കിട്ടുമ്പോൾ മോങ്ങി വീട്ടിലേയ്‌ക്കു പോകാം. പിറ്റേന്നു രാവിലെ വീണ്ടും പരിപാടി തുടങ്ങാം. അധികം നട്ടെല്ലുണ്ടായാൽ ഇതുതന്നെ ഗതി. ആദിവാസി മുതൽ നമ്പൂതിരി വരെ – നിർത്താറായില്ലേ മുതലാളീ ഇതൊക്കെ. ഇതേതാണ്ട് കപ്പലണ്ടി കച്ചവടക്കാരൻ കൊച്ചാപ്പു തൊട്ട് ജ്വല്ലറിക്കാരൻ ജോയ് ആലുക്ക വരെ എന്നു പറയുന്നതുപോലെയാണല്ലോ. നടേശൻ മുതലാളിയെ നമ്പുന്നത് കടിക്കുന്ന പട്ടിയെ വാങ്ങുന്നതുപോലെയാണെന്ന് നമ്പൂതിരിക്കുമറിയാം ആദിവാസിക്കുമറിയാം… പണിക്കരെ തല്ലി കാലം കഴിക്കുന്നതിനു പകരം ഗുരുദേവകീർത്തനം ചൊല്ലിയാൽ പുണ്യമെങ്കിലും കിട്ടും.
Generated from archived content: news1_mar15_07.html