ഐ ഗ്രൂപ്പ്‌ സമം ഇഡിയറ്റുകളുടെ സംഘം ഃ ടി.എച്ച്‌. മുസ്തഫ

ഐ ഗ്രൂപ്പെന്നാൽ ഇഡിയറ്റുകളുടെ സംഘമെന്നാണ്‌ അർത്ഥമെന്ന്‌ ടി.എച്ച്‌.മുസ്തഫ എം.എൽ.എ പറഞ്ഞു. റാലി സമ്മേളനത്തിൽ കരുണാകരന്റെ ഇടതും വലതും ഇരിക്കുന്നവരെ നോക്കിയാൽ, റാലി സംഘടിപ്പിക്കുന്നത്‌ ആർക്കുവേണ്ടിയാണെന്ന്‌ വ്യക്തമാകും. അച്ചടക്കം ലംഘിക്കുന്നവരെ കർശനമായും ശിക്ഷിക്കണം, എന്നാൽ കരുണാകരന്‌ ഈ കാര്യത്തിൽ ഇളവു നല്‌കുന്നതിൽ തെറ്റില്ല. വയസ്സായ കാരണവന്മാർ ശുണ്‌ഠിയെടുത്ത്‌ പലതും വിളിച്ചുപറയുന്നത്‌ പതിവാണ്‌. കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുസ്തഫ.

മറുപുറംഃ- കുശുമ്പു തോന്നുന്നുണ്ടല്ലേ മുസ്തഫസാറെ, തന്തയായാൽ മക്കളോട്‌ ഇത്തിരിയെങ്കിലും കനിവുവേണം…. അല്ലാതെ ബാപ്പ തെക്കോട്ടെങ്കിൽ മക്കൾ വടക്കോട്ടാവരുത്‌…. ചാവാൻ നേരം ഇത്തിരി പച്ചവെളളം തരാൻ ഒടുവിൽ മക്കളെ കാണൂ. ആ ബുദ്ധി മുസ്തഫയ്‌ക്കില്ലെങ്കിലും കരുണാകരനുണ്ട്‌. തലതെറിച്ച്‌ വിരുദ്ധഗ്രൂപ്പിൽ ചേക്കേറിയ മക്കൾ കുഞ്ഞാടുകളുടെ കാര്യം നോക്കിയിട്ടു പോരെ മുരളീധരനിട്ട്‌ പണികൊടുക്കാൻ.

Generated from archived content: news1_mar15.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here